ശ്രീലങ്കൻ സ്ഫോടനം: കൊച്ചിയിൽ സുരക്ഷ മുന്നറിയിപ്പ്
text_fieldsകൊച്ചി: ശ്രീലങ്കയിൽ പള്ളികളിലെയും ഹോട്ടലുകളിലെയും ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ കൊച്ചിയിലും സുര ക്ഷ മുന്നറിയിപ്പ്. ഇന്ത്യയിലും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇൻറലിജൻസ് റിപ്പോർട്ട് ചെയ്ത സാഹചര്യത ്തിൽ ഭീകരർ കൊച്ചിയെ ലക്ഷ്യമിട്ടേക്കാമെന്ന നിഗമനത്തിലാണ് പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
സഞ്ചാരികൾ ധാരാളമായെത്തുന്ന ഫോർട്ടുകൊച്ചിയിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. ഹോംസ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരെ സംബന്ധിച്ച പൂർണ വിവരങ്ങൾ എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്ക് മുമ്പായി ഇ-മെയിൽ വഴി പൊലീസിന് കൈമാറണം.
വിവരങ്ങൾ നൽകാത്ത ഹോംസ്റ്റേകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തും. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 0484 2215055, 9497980406 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
