ശ്രീവത്സം ഗ്രൂപ് മാനേജറുടെ ഭര്‍ത്താവ് മരിച്ചനിലയില്‍
text_fieldsഹരിപ്പാട്: അനധികൃത പണസമ്പാദനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി. ഹരിപ്പാട് ശ്രീനിലയം വീട്ടിൽ മാധവെൻറ മകൻ കൃഷ്ണനെയാണ്(61) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഹരിപ്പാട് പൊലീസ് കേസ് എടുത്തു. മുറിയിൽ തടി ബീമിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11.30ന് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
കൃഷ്ണനും രാധാമണിയുമായി ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്. വ്യാഴാഴ്ച രാത്രി രാധാമണി വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയം വീട്ടിലുണ്ടായിരുന്ന കൃഷ്ണൻ രാധാമണിയുടെ മാതാവ് അംബുജാക്ഷിയുമായി ഫോണിൽ സംസാരിച്ചിരുന്നു. താൻ എന്തെങ്കിലും കടുംകൈ പ്രവർത്തിക്കുമെന്ന് വഴക്കിനിടെ ഇയാൾ പറഞ്ഞിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഇക്കാര്യം ഉടൻ അംബുജാക്ഷി മറ്റൊരു മകളുടെ ഭർത്താവും കായംകുളം എ.എസ്.ഐയുമായ പ്രകാശിനെ വിളിച്ച് പറഞ്ഞു.
പ്രകാശ് ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് ദിലീപിനെ വിളിച്ച് കൃഷ്ണൻ താമസിക്കുന്ന വീട്ടിലെത്താൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് അവിടെ എത്തിയ ദിലീപ് കൃഷ്ണനോട് തെൻറ കൂടെ വരണമെന്ന് ആവശ്യപ്പെെട്ടങ്കിലും നിങ്ങൾ പൊയ്ക്കോളൂ എന്നും പിറകെ വരാം എന്നും കൃഷ്ണൻ പറഞ്ഞതോടെ ദിലീപ് മടങ്ങി. ഏറെ കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് പ്രകാശും ഭാര്യയും കൃഷ്ണനെ അന്വേഷിച്ച് വീട്ടിലെത്തി.
പൂട്ടിയ നിലയിലായിരുന്ന വീട് ജോലിക്കാരെൻറ സഹായത്തോടെ മറ്റൊരു താക്കോൽ സംഘടിപ്പിച്ച് തുറന്നപ്പോഴാണ് ഹാളിൽനിന്ന് അടുത്ത മുറിയിലേക്ക് കയറുന്ന ഭാഗത്ത് മുകളിലെ തടി ബീമിൽ കൃഷ്ണൻ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ കെട്ട് മുറിച്ച് ഹരിപ്പാട് ഗവ.ആശുപത്രിയിൽ എത്തിെച്ചങ്കിലും മരണം സ്ഥിരീകരിച്ചു.
വിവരം അറിഞ്ഞ് ഹരിപ്പാട് സി.ഐ ടി.മനോജും സംഘവും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ. രാധാമണി എറണാകുളത്ത് ചികിത്സയിലാണെന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണെൻറ സഹോദരൻ നാഗാലാൻഡിൽനിന്ന് വന്നശേഷമേ പോസ്റ്റ്േമാർട്ടം നടത്തൂവെന്ന് പൊലീസ് അറിയിച്ചു. മക്കൾ: ഇന്ദുമോൾ, ആകാശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
