Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാക്ട് ചെക്ക്...

ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന്​ ശ്രീറാം വെങ്കിട്ടരാമനെ നീക്കി

text_fields
bookmark_border
sreeram-venkittaraman
cancel

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻെറ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന്​ ശ്രീറാം വെങ്കിട്ടരാമനെ നീക്കി. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്കരനെയാണ് പകരം ഉൾ​പ്പെടുത്തിയിരിക്കുന്നത്​​.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.

സർക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജവാർത്തകൾ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനായാണ്​ പി.ആർ.ഡിയുടെ കീഴിൽ ഫാക്​ട്​ ചെക്ക്​ വിഭാഗത്തിന്​ തുടക്കം കുറിച്ചത്​.

Show Full Article
TAGS:sreeram venkittaraman prd fact check 
News Summary - sreeram venkittaraman removed from prd fact check
Next Story