Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റം തെളിയിക്കാൻ...

കുറ്റം തെളിയിക്കാൻ പ്രതിയിൽനിന്ന് പൊലീസ്​ തെളിവുകൾ പ്രതീക്ഷിക്കരുതെന്ന്​ ഹൈകോടതി

text_fields
bookmark_border
Sreeram
cancel

കൊച്ചി: കുറ്റകൃത്യം തെളിയിക്കാൻ പ്രതിയിൽനിന്ന് പൊലീസ്​ തെളിവുകൾ പ്രതീക്ഷിക്കരുതെന്ന്​ ഹൈകോടതി. പൊലീസ് ​ അന്വേഷണ​െത്തയും രാസപരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കേണ്ടതിനെയും കുറിച്ച്​ മുമ്പുണ്ടായ കോടതി ഉത്തരവുക ൾ പാലിക്കാതെ, അന്വേഷണത്തിലെ അപാകതയുടെ പേരിൽ വിലപിച്ചിട്ട്​ കാര്യമില്ല. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനി ടയായ അപകടത്തിൽ കാർ ​ഓടിച്ചിരുന്ന മുൻ സർവേ ഡയറക്​ടർ ശ്രീറാം വെങ്കിട്ടരാമ​​െൻറ ജാമ്യം റദ്ദാക്കണമെന്ന സർക്കാറി ​​െൻറ അപ്പീൽ ഹരജി പരിഗണിക്കവേയാണ്​ ജസ്​റ്റിസ്​ രാജ വിജയരാഘവ​​െൻറ പരാമർശമുണ്ടായത്​.

അന്വേഷണഘട്ടത്തിൽ പെ ാലീസിനെ ശ്രീറാം തെറ്റിദ്ധരിപ്പിക്കാൻ ശ്രമി​െച്ചന്ന്​ സർക്കാർ വാദിച്ചപ്പോഴാണ്​ തെളിവുകൾ പ്രതിയിൽനിന്ന്​ പ ്രതീക്ഷിക്കരുതെന്ന്​ കോടതി അഭിപ്രായപ്പെട്ടത്​. തലസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തുനിന്ന് കല്ലെറിഞ്ഞാലെത്തുന് ന ദൂരത്താണ്​ അപകടം നടന്നത്​. എന്നാൽ, ശ്രീറാമിനെതിരെ കേസെടുത്തതുമുതൽ കാര്യക്ഷമമല്ലാത്ത അന്വേഷണമാണ് നടക്കുന്ന ത്​. മദ്യപിച്ച്​ വണ്ടിയോടിച്ചെന്ന കുറ്റം തെളിയിക്കാൻ ശ്വാസപരിശോധന നിർബന്ധമാണ്. എന്നാൽ, പരിശോധന വൈകിയതിന്​ ഓ രോരോ ന്യായം പൊലീസ്​ ഉന്നയിക്കുകയാണ്​. പൊലീസി​​െൻറ ഭാഗത്ത​ുനിന്നുണ്ടായ വീഴ്​ചക്ക്​ ന്യായീകരണമില്ലാത്തതിനാൽ ഇത്​ സ്വീകാര്യമല്ല. നഗരത്തിൽ പലയിടങ്ങളിലും പൊലീസ് കാമറകൾ ​െവച്ചിട്ടില്ലെന്ന് രേഖകളിൽനിന്ന്​ വ്യക്​തമാണ്​. അപകടം നടന്ന റോഡിലും കാമറയുണ്ടായിരുന്നില്ല. രക്തപരിശോധന വൈകിയതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാതിരിക്കുന്നതാവും നല്ലത്​. അത്ര ഗുരുതര ഉദാസീനതയും വീഴ്​ചയുമാണ്​ സംഭവിച്ചത്​.

ജില്ലകൾതോറും പരിശോധനക്ക് ലാബ് സ്ഥാപിക്കണമെന്ന ഉത്തരവുകളും പാലിച്ചിട്ടില്ല. ഫലപ്രദമായി അന്വേഷണം പൂർത്തിയാക്കാൻ ശാസ്ത്രീയമായി തെളിവുശേഖരിക്കാൻ പൊലീസിന് പ്രത്യേക പദ്ധതിയുണ്ടാകണം. പൊലീസുകാർക്ക്​ മതിയായ പരി​ശീലനം ലഭിക്കാത്തതും ​അന്വേഷണം ഫലപ്രദമാകാത്തതിന്​ കാരണമാണ്​. അ​ന്വേഷണത്തിന്​ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദേശം ചെയ്യാത്തതിന്​ ഉദാഹരണമാണ് ഈ കേസെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിവിട്ടു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറി​​െൻറ മരണത്തിനിടയാക്കിയ അപകടക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ​െഎ.എ.എസ്​ ആശുപത്രിവിട്ടു. സംഭവത്തിനുശേഷം കോടതി റിമാൻഡ്​ ചെയ്​തെങ്കിലും ഒരു മണിക്കൂർപോലും അദ്ദേഹത്തിന്​ ജയിലിൽ കഴിയേണ്ടിവന്നിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആശുപത്രി വിട്ടത്. അദ്ദേഹം വിദഗ്​ധ ചികിത്സക്കായി എറണാകുളത്തേക്ക്​ പോയെന്നാണ്​ വിവരം. ​നാലാഴ്​ചത്തെ വിശ്രമമാണ്​ േഡാക്​ടർമാർ ശ്രീറാമിന്​ നിർദേശിച്ചിട്ടുള്ളത്​.

ശ്രീറാം മദ്യപിച്ചിരുന്നെന്ന്​ സാക്ഷി മൊഴികളുണ്ടായിട്ടും പൊലീസ്​ കൃത്യസമയത്ത്​ രക്തപരിശോധന നടത്താത്തതിനാൽ നേരത്തേ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേട്ട്​ കോടതി ജാമ്യം അനുവദിച്ചിരുന്നു. അതാണ്​ ചൊവ്വാഴ്​ച ഹൈകോടതി ശരി​െവച്ചതും. സംഭവ​േ​ശഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ശ്രീറാമിനെ വൻ സമ്മർദത്തിനൊടുവിലാണ്​ മെഡിക്കൽ കോളജിലേക്ക്​ മാറ്റിയത്​. ആശുപത്രിയിലെ പൊലീസ്​ സെല്ലിൽ പാർപ്പിക്കാതെ ശ്രീറാമിനെ ​െഎ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അവിടെ ചികിത്സ കഴിഞ്ഞശേഷം മൾട്ടി സ്​പെഷാലിറ്റി യൂനിറ്റിലും പേവാർഡിലുമായാണ്​ ശ്രീറാം കഴിഞ്ഞുവന്നത്​. ശ്രീറാമിന്​ മറവി രോഗമായ ‘റിട്രോഗ്രേഡ് അം​േനഷ്യ’യാണെന്നാണ്​​ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ കണ്ടെത്തൽ. മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമാണെന്ന്​ കണ്ടെത്തിയതിനെതുടർന്നാണ് കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്തത്.

ശ്രീറാം മദ്യപിച്ചിരുന്നെന്ന്​ മറ്റൊരു സാക്ഷിയും, ഉടൻ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്​
തിരുവനന്തപുരം: അപകടസമയത്ത്​ ശ്രീറാം വെങ്കട്ടരാമൻ മദ്യപിച്ചിരുന്നതായി ഒരു ദൃക്​സാക്ഷി കൂടി മൊഴി നൽകി. ഭക്ഷണവിതരണ സ്​ഥാപനത്തിലെ ജീവനക്കാരൻ ബെൻസൻ ആണ്​ അന്വേഷണസംഘത്തിന്​ മൊഴി നൽകിയത്​. ​മറ്റൊരു ദൃക്​സാക്ഷി ജോബി, ശ്രീറാമി​െനാപ്പമുണ്ടായിരുന്ന വഫ എന്നിവരും സമാനമായ മൊഴി നേരത്തേ നൽകിയിരുന്നു.

അതിനിടെ, കേസിൽ എത്രയും പെ​െട്ടന്ന്​ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്​ നടപടി തുടങ്ങി. 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ഡി.ജി.പിയുടെ നിർദേശത്തി​​െൻറ അടിസ്​ഥാനത്തിലാണിത്​. അതിനിടെ കേസ്​ അന്വേഷിക്കുന്ന പ്രത്യേകസംഘം തെളിവെടുപ്പ്​ തുടരുകയാണ്​. ശ്രീറാം ഒാടിച്ച വാഹനത്തി​​െൻറ ​േവഗം ഉൾപ്പെടെ കാര്യങ്ങൾ ദിവസങ്ങൾക്കുള്ളിൽ ശാസ്​ത്രീയമായി പരിശോധിക്കാനാണ്​ നീക്കം. വാഹനത്തി​​െൻറ അമിതവേഗം സംബന്ധിച്ച ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്​​. എന്നാൽ, സംഭവസമയത്ത്​ ശ്രീറാം മദ്യപിച്ചിരുന്നെന്ന്​ സാക്ഷി മൊഴികൾ ലഭിക്കുന്നുണ്ടെങ്കിലും അത്​ തെളിയിക്കുന്ന രക്തപരിശോധനാ റിപ്പോർട്ട്​ ഇല്ലാത്തതാണ്​ അന്വേഷണസംഘത്തിന്​ മുന്നിലെ വെല്ലുവിളി.

ശ്രീറാം ഒാടിച്ച കാർ പരിശോധിക്കാൻ പുണെയില്‍നിന്ന്​ വിദഗ്ധസംഘം
തിരുവനന്തപുരം: മാധ്യമ​പ്രവർത്തകൻ കെ.എം. ബഷീറി​​െൻറ മരണത്തിനിടക്കിയ കാർ പരിശോധിക്കാൻ പുണെയില്‍നിന്നുള്ള വിദഗ്ധസംഘമെത്തുന്നു. ഇടിയുടെ ആഘാതം, എത്ര വേഗത്തിലാണ് വാഹനം അപകടത്തില്‍പെട്ടത്, ബ്രേക്ക് പ്രയോഗിച്ച രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സംഘം പരിശോധിക്കും.

മ്യൂസിയം ​െപാലീസി​​െൻറ കസ്​റ്റഡിയിലുള്ള കാര്‍ പരിശോധനക്ക് വിട്ടുകിട്ടാൻ അടുത്തദിവസം പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. കോടതിയുടെ അനുമതിയോടെ കാര്‍ ഫോക്‌സ്​വാഗ​​​െൻറ തിരുവനന്തപുരം ഷോറൂമിലെത്തിച്ചാവും പരിശോധിക്കുക. ഇത്തരം കാറുകളില്‍നിന്ന് വിവരശേഖരണത്തിനായുള്ള പ്രത്യേക ഉപകരണങ്ങളുമായാണ് സംഘം എത്തുക.
അതേസമയം, അപകടത്തിനുശേഷം സംഭവസ്ഥലത്തെത്തിയ സിറാജ് ദിനപത്രം യൂനിറ്റ് ചെയര്‍മാന്‍ എ. സെയ്ഫുദ്ദീന്‍ ഹാജി, ശ്രീജിത്ത് എസ്, മുഹമ്മദ് ഇയാസ് എന്നിവരില്‍നിന്ന്​ പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്​ച മൊഴി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Basheersreeram venkataraman
News Summary - sreeram venkataraman
Next Story