Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീനാരായണഗുരു തീർഥാടന...

ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ട്​: പദ്ധതി കേന്ദ്രസർക്കാർ തട്ടിയെടുത്തെന്ന്​ കടകംപള്ളി

text_fields
bookmark_border
ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ട്​: പദ്ധതി കേന്ദ്രസർക്കാർ തട്ടിയെടുത്തെന്ന്​ കടകംപള്ളി
cancel

തിരുവനന്തപുരം: ശ്രീനാരായണ തീർഥാടന സർക്യൂട്ട് ഉദ്​ഘാടനവുമായി ബന്ധപ്പെട്ട്​ കേന്ദ്ര സർക്കാരിനെതിരെ ടൂറിസം മ ന്ത്രി കടകംപള്ളി സുരേന്ദ്രൻ. പദ്ധതി കേന്ദ്രസർക്കാർ തട്ടിയെടുത്തെന്ന്​ കടകംപള്ളി പറഞ്ഞു. കേന്ദ്രത്തി​​​​െൻറ ഏകപക്ഷീയമായ തീരുമാനത്തിന്​ ശിവഗിരി സന്യാസിമാരും കൂട്ടുനിന്നെന്നും പരിപാടിക്ക്​ മുഖ്യമന്ത്രിയെ ക്ഷണിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഉദ്​ഘാടന പരിപാടിയിൽ പ​െങ്കടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തി​​​െൻറ അനുമതി പദ്ധതിക്ക് ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തി​​​െൻറ പ്രതികരണം.

സംസ്ഥാന സർക്കാരി​​​​െൻറ ആവശ്യം അവഗണിച്ച്​ ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ടി​​​​െൻറ നിർവഹണം ഇന്ത്യ ടൂറിസം ഡവലപ്​മ​​​െൻറ്​ കോർപറേഷനെ ഏൽപിക്കാൻ തീരുമാനിച്ചത്​ ഏകപക്ഷീയമാണെന്ന്​ കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ​പ്രധാനമന്ത്രിക്ക്​ കത്തയിച്ചിരുന്നു. പദ്ധതിയുടെ നിർവഹണ ഏജൻസിയായി സംസ്ഥാന ടൂറിസം ഡവലപ്​മ​​​െൻറ്​ കോർപറേഷനെ ചുമതലപ്പെടുത്തണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇത്​ അവഗണിച്ചായിരുന്നു ​െഎ.ടി.ഡി.സിയെ ചുമതലയേൽപ്പിച്ചത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreenarayana gurukadakampalli surendranShivgiri Tourism Circuit
News Summary - Sreenarayana Guru circuit- Article
Next Story