Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യ വനിതാ...

ആദ്യ വനിതാ ഡി.ജി.പിയായി ശ്രീലേഖ ചുമതലയേറ്റു

text_fields
bookmark_border
ആദ്യ വനിതാ ഡി.ജി.പിയായി ശ്രീലേഖ ചുമതലയേറ്റു
cancel
camera_alt???????????? ?????????? ?????????? ???? ??. ??????? ???????? ??? ?????? ?. ??????????? ????????? ????????

തിരുവനന്തപുരം: ഫയർഫോഴ്​സ്​ മേധാവിയായി ഡി.ജി.പി ആർ. ശ്രീ​േലഖ ചുമതലയേറ്റു. ഞായറാഴ്​ച ഉച്ചക്ക് അഗ്​നിശമനസേന ആസ്ഥാനത്തെത്തിയ ശ്രീലേഖയെ ജീവനക്കാര്‍ സ്വീകരിച്ചു. അഗ​്​നിശമനസേന മേധാവിയുടെ മുറിയിലെത്തിയ ശ്രീലേഖക്ക് ഡി.ജി.പി എ. ഹേമചന്ദ്രന്‍ ചുമതല കൈമാറി. 
സംസ്​ഥാനത്ത്​ ഡി.ജി.പി പദവിയിലെത്തിയ ആദ്യ വനിതയായ ശ്രീ​േലഖ​ 1987 ബാച്ച്​ ഐ.പി.എസ് ഉദ്യോഗസ്ഥയാണ്​.

ക്രൈംബ്രാഞ്ച് ഐ.ജി, വിജിലന്‍സ് ഡയറക്ടര്‍, ഇൻറലിജന്‍സ് എ.ഡി.ജി.പി, ഗതാഗത കമീഷണർ, റബർ മാർക്കറ്റിങ് ഫെഡറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എം.ഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  സി.ബി.​െഎയിലും ​േജാലി ചെയ്​തിട്ടുണ്ട്​. വിശിഷ്​ടസേവനത്തിനുള്ള രാഷ്​ട്രപതിയുടെ മെഡൽ നേടി. മൂന്ന് കുറ്റാന്വേഷണ നോവലടക്കം  പത്തിലേറെ പുസ്തകങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാറി​​​െൻറ ഫെലോഷിപ്പടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു. 

35 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ്​ ഡി.ജി.പി എ. ഹേമചന്ദ്രന്‍ ഞായറാഴ്​ച ആഗ്​നിശമന ആസ്ഥാനത്തുനിന്ന്​ പടിയിറങ്ങിയത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാകാൻ സാധിച്ചില്ലെങ്കിലും രണ്ടുവർഷക്കാലം ഫയർഫോഴ്സ് മേധാവിയുടെ പദവിയിൽ മികവ് തെളിയിക്കാനായതി​​​െൻറ ചാരിദാർഥ്യത്തോടെയാണ്​ വിരമിക്കൽ.

കേ​ര​ളം പ്ര​ള​യ​ത്തി​ൽ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഫ​യ​ർ​ഫോ​ഴ്സി​നെ 24 മ​ണി​ക്കൂ​റും ക​ർ​മ​നി​ര​ത​രാ​ക്കി നി​ർ​ത്തിയതിലും കോവിഡ് കാലത്ത് കേരളത്തിനകത്തും പുറത്തുമായി ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതി​​​െൻറ തലപ്പത്തും അദ്ദേഹം ഉണ്ടായിരുന്നു. മുൻ മേധാവിക്ക് സേനാംഗങ്ങളുടെ പ്രത്യേക ആദരവും ഫയർഫോഴ്സ് ആസ്ഥാനത്ത് നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreelekha ipsfirst women DIG
News Summary - Sreelekha took charge as First women DIG in Kerala- kERALA NEWS
Next Story