Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നമാണെന്ന് ശ്രീകുമാരൻ തമ്പി
text_fieldsbookmark_border
തിരുവനന്തപുരം: ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നമാണെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രി പിണറായി വിജയൻ അത് യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷവും മാധ്യമങ്ങളും എന്ത് തന്നെ പറഞ്ഞാലും രണ്ടാം തവണയും അധികാരത്തിൽ വന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. നന്മ ചെയ്യാത്ത ഒരു ഭരണാധികാരിയെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കില്ല. അതാണ് പിണറായി വിജയനിൽ ജനങ്ങൾ കാണുന്ന നന്മയുടെ തെളിവെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിനിടെ ശ്രീകുമാരൻ തമ്പി പറഞ്ഞു.
നവകേരള സദസ് നല്ല ആശയമാണ്. എല്ലാ വിധ ആശംസകളും നേരുന്നുവെന്നും താൻ എന്നും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

