വരാപ്പുഴ ലോക്കപ് മരണത്തിൽ ഇറങ്ങിപ്പോക്ക്; ലോക്കപ്പിൽ ആരെയും തല്ലാനോ കൊല്ലാനോ കഴിയില്ല- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിെൻറ ലോക്കപ് മരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിപക്ഷത്തിെൻറ ഇറങ്ങിപ്പോക്ക്. ആലുവ റൂറൽ മുൻ എസ്.പി എ.വി. ജോർജിന് അനുകൂലമായി നിയമോപദേശം നൽകിയത് സംബന്ധിച്ച് വി.ഡി. സതീശെൻറ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞതിന് ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
അടിയന്തരപ്രമേയത്തിനാണ് നോട്ടീസ് നൽകിയതെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിക്കുകയും പകരം സബ്മിഷന് അനുവദിക്കുകയുമായിരുന്നു. ലോക്കപ്പിൽ ആരെയും തല്ലാനോ കൊല്ലാനോ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴ കേസിൽ പ്രത്യേകസംഘം കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികൾ പൊലീസാണെന്ന ലാഘവത്വം ഇല്ല. എ.വി. ജോർജിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. വീഴ്ചകൾ സംബന്ധിച്ച് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിെൻറ നിയമോപദേശം തേടി.
ഇക്കാര്യത്തിലൊന്നും സർക്കാർ ഇടപ്പെട്ടിട്ടില്ല. ആരുടെയെങ്കിലും കാര്യത്തിൽ കൃത്യമായ തെളിവ് ലഭിച്ചാൽ പ്രതിയാക്കാൻ അന്വേഷണസംഘത്തിന് കഴിയും. കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. കോടതി നിർദേശിച്ചാലും പ്രതിയാക്കാം. അന്വേഷണത്തിൽ പൊലീസിെൻറ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. ശ്രീജിത്തിെൻറ കുടുംബം സർക്കാർ നടപടികളോട് തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാറിന് കഴിയാവുന്ന ആശ്വാസം എത്തിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നത് വസ്തുതയാണ് -അദ്ദേഹം പറഞ്ഞു.
പ്രതിസ്ഥാനത്ത് പൊലീസ് ആയതിനാൽ അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മറച്ചുവെക്കാൻ ഇല്ലെങ്കിൽ എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ല. സി.പി.എം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം നിലച്ചത്. ഹൈകോടതിയിലെ കേസിൽ സർക്കാർ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.പി കുടുങ്ങിയാൽ വേറെ ചിലരും െപടുമെന്നതിനാലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
എസ്.പിക്ക് പങ്കില്ലെന്ന് പറയുന്നു. എങ്കിൽ ആർക്കാണ് പങ്ക്. ‘നരകം ഒഴിഞ്ഞുകിടക്കുന്നു, എല്ലാ ചെകുത്താന്മാരും ഇവിടെയാണ്’ എന്ന് ഷേക്സ്പിയർ പറഞ്ഞതാണ് കേരളത്തിെൻറ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരപ്രേമയത്തിെൻറ അനുമതി സംബന്ധിച്ച് സ്പീക്കറും പ്രതിപക്ഷ നേതാവുമായുള്ള വാക്പോരിനും സഭ സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
