Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിത്തി​െൻറ മരണം:...

ശ്രീജിത്തി​െൻറ മരണം: മൂന്നു ​പൊലീസുകാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ശ്രീജിത്തി​െൻറ മരണം: മൂന്നു ​പൊലീസുകാർക്ക്​ സസ്​പെൻഷൻ
cancel

കൊച്ചി: കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത്​ എ​ന്ന യു​വാ​വ്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ  മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന‌് പൊ​ലീ​സു​കാ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ‌്പെ​ൻ​ഡ‌് ചെ​യ‌്ത​താ​യി റൂ​റ​ൽ എ​സ‌്.​പി എ.​വി ജോ​ർ​ജ‌്  അ​റി​യി​ച്ചു. ശ്രീ​ജി​ത്തി​നെ ക​സ‌്റ്റ​ഡി​യി​ലെ​ടു​ത്ത ക​ള​മ​ശ്ശേ​രി എ.​ആ​ർ ക്യാ​മ്പി​ലെ  പൊ​ലീ​സു​കാ​രാ​യ ജി​തി​ൻ രാ​ജ‌്, സ​ന്തോ​ഷ‌്കു​മാ​ർ, സു​മേ​ഷ‌് എ​ന്നി​വ​രെ​യാ​ണ‌്  സ​സ‌്പെ​ൻ​ഡ‌് ചെ​യ‌്ത​ത‌്.

ശ്രീജിത്തിന്​ കസ്​റ്റഡിയിൽ മർദനമേറ്റതായും ആന്തരികാവയവങ്ങൾക്ക്​ ക്ഷതമേറ്റതായും പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പോസ്​റ്റ്​മോർട്ട നടപടികൾക്കു ശേഷം ശ്രീജിത്തി​​​​​െൻറ മൃതദേഹം രാത്രി ഏഴരയോടെ വരാപ്പുഴയിലെത്തിച്ചു. പ്രശേത്ത്​ വൻ പ്രതിഷേധമാണ്​ അ​ര​ങ്ങേറിയത്​. മൃതദേഹവുമായി നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു. 

അതേസമയം, വീട്ടിൽ കയറി ആക്രമണം നടത്തിയത്​ മറ്റൊരാളാണെന്നും ആളുമാറിയാണ്​ ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്തതെന്നുമുള്ള ആത്മഹത്യചെയ്​ത വീട്ടുടമയുടെ മകൻ വിനീഷി​​​​​​െൻറ വെളിപ്പെടുത്തൽ തെറ്റാണെന്ന്​ പൊലീസ്​ പറഞ്ഞു. അക്രമി സംഘത്തിൽ ശ്രീജിത്ത്​ ഉണ്ടായിരുന്നുവെന്നാണ്​ വിനീഷ്​ നേരത്തെ മൊഴി നൽകിയത്​. ശ്രീജിത്തും സഹോദരനും ഉൾപ്പെടുന്ന സംഘത്തി​​​​​െൻറ സാന്നിദ്ധ്യത്തിലാണ്​ വിനീഷ്​ അവർക്കെതിരെ മൊഴി നൽകിയതെന്നും പൊലീസ്​ വ്യക്തമാക്കി. 

ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ് സംഘത്തിലുണ്ടായിരുന്നതെന്നും  പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വർഷങ്ങളായി തനിക്ക് അറിയാമെന്നുമാണ്​ വിനീഷ്​ നേരത്തെ വെളിപ്പെടുത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newssuspensionsreejithpolicemen
News Summary - Sreejith's Custody death - Three policemen in suspension - Kerala news
Next Story