Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിതി​െൻറ കസ്​റ്റഡി...

ശ്രീജിതി​െൻറ കസ്​റ്റഡി മരണം: സി.ബി.​െഎ അ​േന്വഷണ ആവശ്യപ്പെട്ട്​ അപ്പീൽ ഹരജി

text_fields
bookmark_border
ശ്രീജിതി​െൻറ കസ്​റ്റഡി മരണം: സി.ബി.​െഎ അ​േന്വഷണ ആവശ്യപ്പെട്ട്​ അപ്പീൽ ഹരജി
cancel

കൊച്ചി: വരാപ്പുഴയിൽ കസ്​റ്റഡി മർദനത്തെ തുടർന്ന്​ ശ്രീജിത്​ എന്ന യുവാവ്​ മരിക്കാനിടയായ സംഭവത്തിൽ സി.ബി.​െഎ അ​േന്വഷണവും നഷ്​ടപരിഹാരവും ആവശ്യപ്പെട്ട്​ ഭാര്യയുടെ അപ്പീൽ ഹരജി. ഇതേ ആവശ്യമുന്നയിച്ച്​ നൽകിയ ഹരജി ജ​ൂലൈ ഒമ്പതിന്​ സിംഗിൾബെഞ്ച്​ തള്ളിയതിനെ തുടർന്നാണ്​ ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുന്നത്​.

ഏപ്രിൽ ആറിന്​ രാത്രി പത്തരയോടെ വീട്ടിൽ നിന്ന്​ ശ്രീജിതിനെ പൊലീസ്​ പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന്​ ഹരജിയിൽ പറയുന്നു. ശ്രീജിത്തിനെ പിടി കൂടിയെന്ന് ഇവർ ഫോണിൽ മറ്റാരോടോ വിളിച്ചു പറഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനിരയായ ശ്രീജിത്ത് ഏപ്രിൽ ഒമ്പതിന് രാവിലെ കൊല്ലപ്പെട്ടു. ഭരണത്തിലുള്ള പാർട്ടിയോട്​ അനുഭാവമുണ്ടായിരുന്ന ശ്രീജിത്ത് പിന്നീട് മറ്റൊരു പാർട്ടിയോട് അടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യം നിമിത്തം പാർട്ടിയുടെ പ്രാദേശിക നേതൃത്വം റൂറൽ എസ്.പിയുമായി ഗൂഢാലോചന നടത്തിയാണ് ശ്രീജിത്തിനെ പിടികൂടിയതെന്നും കസ്റ്റഡി മർദനം ഒളിക്കാൻ രേഖകളിലുൾപ്പെടെ തിരുത്തൽ വരുത്തിയെന്നും ഹരജിയിൽ പറയുന്നു.

ശ്രീജിതി​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ എസ്​.​െഎ അടക്കം നാല്​ പൊലീസ്​ ഉദ്യോഗസ്​ഥരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെങ്കിലും തൃപ്​തികരമായ അന്വേഷണമല്ല നടക്കുന്നത്​. സംഭവവുമായി ബന്ധപ്പെട്ട  ഗൂഡാലോചനക്കാരെ പുറത്തുകൊണ്ടുവരാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. പൊലീസുകാർ പ്രതിയായ കേസ്​ പൊലീസ്​ തന്നെ അന്വേഷിക്കുന്നത്​ ഫലപ്രദമാകില്ല. അതിനാൽ, സി.ബി.​െഎയെ പോലുള്ള സ്വതന്ത്ര ഏജൻസിക്ക്​ അന്വേഷണം കൈമാറാൻ ഉത്തവിടണം. കസ്​റ്റഡി മരണത്തിനിരയാകുന്നവരുടെ ബന്ധുക്കൾക്ക്​ നഷ്​ടപരിഹാരം നൽകാൻ ധാർമിക ഉത്തരവാദിത്തമുള്ള സർക്കാറിന്​ ബാധ്യതയുണ്ട്​. ഇത്​ സംബന്ധിച്ച്​ ഹൈകോടതി, സുപ്രീം കോടതി ഉത്തരവുകൾ നിലവിലുണ്ട്​. കസ്​റ്റഡിയി​ലെ മർദനമാണ്​ മരണത്തിന്​ കാരണമെന്ന്​ ബോധ്യപ്പെട്ടിട്ടും നഷ്​ടപരിഹാരം പ്രഖ്യാപിക്കാൻ സർക്കാർ തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ ഒരു കോടി രൂപ നഷ്​ട പരിഹാരം നൽകാൻ കോടതി ഉത്തരവിടണമെന്നും അപ്പീൽ ഹരജിയിൽ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newssreejithCBI probe
News Summary - Sreejith's custody death - Family seek CBI probe- Kerala news
Next Story