Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീ​ജി​ത​ക്ക്​...

ശ്രീ​ജി​ത​ക്ക്​ അ​ക്ഷ​ര​വീ​ട് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ശ്രീ​ജി​ത​ക്ക്​ അ​ക്ഷ​ര​വീ​ട് പ്ര​ഖ്യാ​പി​ച്ചു
cancel

കോ​ഴി​ക്കോ​ട്: ‘മാ​ധ്യ​മം’, അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ, യു.​എ.​ഇ എ​ക്സ്ചേ​ഞ്ച്, എ​ൻ.​എം.​സി ഗ്രൂ​പ്​ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യി​ലെ പ​ത്താ​മ​ത് വീ​ട് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ക​രു​വ​ൻ​പൊ​യി​ൽ ക​രീ​റ്റി​പ്പ​റ​മ്പ് നൂ​ഞ്ഞി​ക്ക​ര ശ്രീ​ജി​ത​ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഫ്ല​വേ​ഴ്സ് ടി.​വി കോ​മ​ഡി ഉ​ത്സ​വം പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

അ​ക്ഷ​ര​വീ​ട്​ ഫ​ല​കം അ​മ്മ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു, ‘മാ​ധ്യ​മം’ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ (പ​ര​സ്യം) കെ. ​ജു​നൈ​സ്, യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് നാ​ഷ​ന​ൽ ഹെ​ഡ് (ലോ​ൺ​സ്) പ്ര​മോ​ദ് ഭാ​സ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ശ്രീ​ജി​ത​ക്ക് കൈ​മാ​റി. സി​നി​മ​ന​ട​ന്മാ​രാ​യ ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, ഗി​ന്ന​സ് പ​ക്രു, ടി​നി ടോം, ​കോ​മ​ഡി ഉ​ത്സ​വം അ​വ​താ​ര​ക​ൻ മി​ഥു​ൻ ര​മേ​ശ്, ശ്രീ​ജി​ത​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ എ​ൻ. ബാ​ബു, സു​ജി​ത എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammauae exchangemalayalam newsMadhyamam Akshara VeeduKeraka Newssreejitha
News Summary - sreejitha madhyamam akshara veedu house project -Keraka News
Next Story