സമരം 773ാം ദിവസത്തിലേക്ക്: ആവശ്യം അംഗീകരിക്കപ്പെടുമോ എന്ന ആശങ്കയിൽ ശ്രീജിത്തും കുടുംബവും
text_fieldsതിരുവനന്തപുരം: ശ്രീജീവിെൻറ ഘാതകരെ കണ്ടെത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം 773ാം ദിവസത്തിലേക്ക് കടന്നിരിക്കെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്ന ആശങ്കയിൽ കുടുംബം. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് സർക്കാറും ഇപ്പോഴുള്ള എൽ.ഡി.എഫ് സർക്കാറും ഒേട്ടറെ പ്രതീക്ഷകൾ നൽകിയെങ്കിലും ഒരാളെപോലും നിയമത്തിന് മുന്നിലെത്തിക്കാൻ അവർക്കായില്ല. എല്ലാ തെളിവുകളും പൊലീസ് നശിപ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് സി.ബി.െഎക്ക് കേസ് കൈമാറണമെന്ന് താൻ പറയുന്നതെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി.
അന്വേഷണം സി.ബി.െഎക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ കൈമാറിയിട്ടുണ്ട്. അതിൽ പക്ഷേ, ഒരു പ്രതീക്ഷയും ഇല്ല. 2017 ജൂണിലും ഇതുപോലൊരു ഉത്തരവ് തനിക്ക് കിട്ടിയിരുന്നു. അതിനു ശേഷം ഇതുവരെയും അന്വേഷണത്തിനായി ഒരു സി.ബി.െഎയും വന്നില്ല. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് സി.ബി.െഎ ഏറ്റെടുത്തുകൊണ്ട് അവരുടേതായ അറിയിപ്പ് കിട്ടുംവരെ സമരം തുടരുമെന്ന് താൻ ശഠിക്കുന്നതെന്നും ശ്രീജിത്ത് പറയുന്നു. പൊലീസുകാർക്കെതിരെയുള്ള നടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈകോടതിയിൽ ശ്രീജിത്ത് നൽകിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
ശ്രീജിത്തിെൻറ സമരം സമൂഹമാധ്യമ കൂട്ടായ്മ ഏറ്റെടുത്തതോടെയാണ് വീണ്ടും ശ്രീജീവിെൻറ മരണം ചർച്ചയായത്. ഇതേതുടർന്നാണ് വീണ്ടും സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
