Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.​െഎ...

സി.ബി.​െഎ മൊഴിയെടുത്തു, ശ്രീജിത്ത്​ സമരം അവസാനിപ്പിച്ചു 

text_fields
bookmark_border
സി.ബി.​െഎ മൊഴിയെടുത്തു, ശ്രീജിത്ത്​ സമരം അവസാനിപ്പിച്ചു 
cancel

തിരുവനന്തപുരം: സി.ബി.​െഎ അന്വേഷണം ഏറ്റെടുത്തതിനെ തുടർന്ന്​ സഹോദരൻ ശ്രീജീവി​​​െൻറ മരണത്തിൽ നീതി തേടി സെക്ര​േട്ടറിയറ്റിന് മുന്നിൽ 782 ദിവസമായി സമരം ചെയ്തുവന്ന ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സി.ബി.െഎ സംഘത്തിന് മുന്നില്‍ മാതാവ്​ പ്രമീള രമണിക്കൊപ്പം മൊഴി നല്‍കിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്. മൊഴിയെടുപ്പില്‍ വിശ്വാസ്യത വന്നിരിക്കു​െന്നന്നും ശ്രീജിത്ത് പറഞ്ഞു. കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്നും തനിക്ക് ഉദ്യോഗസ്ഥരില്‍ വിശ്വാസം വന്നിരിക്കു​െന്നന്നും ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2014 മേയ് 21നാണ് ശ്രീജിത്തി​​​െൻറ സഹോദരൻ ശ്രീജീവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ മരിക്കുന്നത്. പാറശ്ശാല പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ മർദിച്ചതു മൂലമാണ്​ ശ്രീജീവ്​ മരിച്ചതെന്ന ആരോപണവും ഉയർന്നു. തുടർന്ന്​ ​പൊലീസ്​ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന്​ പൊലീസ്​ കംപ്ലയിൻറ്​ അതോറിറ്റി കണ്ടെത്തുകയായിരുന്നു. എന്നാൽ, പൊലീസ്​ ഉദ്യോഗസ്ഥർ ഹൈകോടതിയിൽനിന്നും സ്​റ്റേ വാങ്ങിയിരുന്നു. രണ്ടു വർഷം മുമ്പാണ്​ നീതി തേടി ശ്രീജിത്ത്​ സെക്ര​േട്ടറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചത്​.

രണ്ടുമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിന്​ ശേഷമാണ്​ ശ്രീജിത്ത്​ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്​. തുടർന്ന്​ മാതാവിനൊപ്പം നെയ്യാറ്റിൻകരയിലേക്ക്​ പോയി. ശ്രീജീവിനെ പൊലീസ് കസ്​റ്റഡിയില്‍ അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദി​െച്ചന്നും സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രതാപചന്ദ്രൻ, വിജയദാസ് എന്നിവര്‍ കൂട്ടുനി​െന്നന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലയിൻറ് ​അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയാറാക്കിയ എസ്.ഐ ഡി. ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലയിൻറ്​ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ശ്രീജിത്തി​​​െൻറ അപേക്ഷ കണക്കിലെടുത്ത്​ കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നും നഷ്​ടപരിഹാരമായി 10​ ലക്ഷം രൂപ നൽകണമെന്നും നിർദേശിച്ചിരുന്നു. ഇൗ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 10​ ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടിരുന്നു. 

എന്നാൽ, കേസ് അന്വേഷിക്കണമെന്ന സര്‍ക്കാറി​​​െൻറ ആവശ്യം തള്ളി സി.ബി.ഐ കത്ത്‌ നൽകി. തുടർന്ന്​ ശ്രീജിത്തി​​​െൻറ സമരത്തിന്​ പിന്തുണ വർധിക്കുകയും സർക്കാർ വിഷയത്തിൽ ഇടപെടുകയും ചെയ്​തു. വീണ്ടും അന്വേഷണം ആവശ്യപ്പെ​െട്ടങ്കിലും സി.ബി.​െഎ അന്വേഷണം ഏറ്റെടുക്കുന്നതിൽ വിയോജിപ്പ്​ പ്രകടിപ്പിച്ചു. വിഷയം വീണ്ടും വിവാദത്തിലായതിനെ തുടർന്ന്​ സി.ബി.​െഎ അന്വേഷണം ഏറ്റെടുക്കാൻ തീരുമാനിച്ചു. കേസിൽ ആരോപണവിധേയരായ പൊലീസ്​ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹരജിയിലെ സ്​റ്റേ നീക്കാനും സർക്കാർ നടപട ി സ്വീകരിച്ചു. ആ സാഹചര്യത്തിലാണ്​ സി.ബി.​െഎ അന്വേഷണം ആരംഭിച്ചത്​. ശാരീരിക അസ്വസ്ഥതയെ തുടർന്ന്​ ശ്രീജിത്തിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newsmalayalam newsSreejith strikeSreejeev Death
News Summary - Sreejith Ends Strike - Kerala News
Next Story