ശ്രീജിത് കസ്റ്റഡി മരണം: പ്രാരംഭ വാദം 27ന്
text_fieldsകൊച്ചി: വരാപ്പുഴ ശ്രീജിത് കസ്റ്റഡി മരണക്കേസില് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് വിചാരണ നടപടികള് ആരംഭിച്ചു. പ്രതികളായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരാണ് വിചാരണ നേരിടേണ്ടത്.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇവരിൽ ഏഴുപേരും കോടതിയില് ഹാജരായിരുന്നു. 2018 ഏപ്രില് ഒമ്പതിന് ആളുമാറി കസ്റ്റഡിയിലെടുത്ത വരാപ്പുഴ സ്വദേശി ശ്രീജിത് പൊലീസ് കസ്റ്റഡിയിൽ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടെന്നാണ് കേസ്.പ്രതികളെ കുറ്റപത്രം വായിച്ചു കേള്പ്പിക്കുന്നതിന് മുമ്പായി ഈമാസം 27ന് പ്രാരംഭവാദം കേൾക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

