Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീജിത്ത്: കള്ളത്തെളിവുകൾക്ക് പിന്നിൽ സി.പി.എം നേതാക്കൾ -ഉമ്മൻചാണ്ടി

text_fields
bookmark_border
ശ്രീജിത്ത്: കള്ളത്തെളിവുകൾക്ക് പിന്നിൽ സി.പി.എം നേതാക്കൾ -ഉമ്മൻചാണ്ടി
cancel

കൊച്ചി: വരാപ്പുഴയിൽ പൊലിസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. ഉച്ചയോടെ വീട്ടിലെത്തിയ ഉമ്മൻചാണ്ടി ശ്രീജിത്തിന്‍റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. 

ലോക്കപ്പ് മരണത്തിന്‍റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകൾ ഉണ്ടാക്കാൻ സി.പി.എം നേതാക്കൾ പങ്കാളികളായെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കുറ്റവാളികളെ  നിയമത്തിന്‍റെ മുമ്പിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ശ്രീജിത്ത് കേസിൽ പ്രതിയല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ലോക്കപ്പിലിട്ട് രണ്ടു ദിവസം മർദിച്ചതിനെ തുടർന്നാണ് ശ്രീജിത്തിന്‍റെ ജീവൻ നഷ്ടമായത്. അറസ്റ്റ് ചെയ്ത രീതി തന്നെ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreejith Custody Murder: Oommen Chandy Visit Sreejith House -Kerala News
Next Story