ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സി.പി.എം പ്രതിരോധത്തിൽ
text_fieldsപറവൂർ: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സംഭവത്തിൽ പ്രാദേശിക ഘടകത്തിെൻറ ഇടപെടൽ പുറത്തായതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി. പ്രേത്യക അന്വേഷണ സംഘത്തിെൻറ ചോദ്യം ചെയ്യലിൽ സി.പി.എം പ്രാദേശിക ഘടകത്തിെൻറ സമർദത്തിന് വഴങ്ങിയാണ് വരാപ്പുഴ സംഭവത്തിൽ വേഗത്തിലുള്ള നടപടിയുമായി പൊലീസ് മുന്നോട്ടുപോയതെന്ന് മുൻ എസ്.പി മൊഴി നൽകിയതായാണ് വിവരം. ജോർജിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ സി.പി.എം ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബുവിനെ ശനിയാഴ്ച പ്രേത്യക അന്വേഷണ സംഘം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വാസുദേവൻ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതിനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ഫോണിൽ ബന്ധപ്പെട്ടതെന്ന മറുപടിയാണ് ചോദ്യം ചെയ്യലിൽ ഏരിയ സെക്രട്ടറി നൽകിയതേത്ര. അതേസമയം, തുടക്കം മുതൽതന്നെ ശ്രീജിത്തിെൻറ ബന്ധുക്കൾ സി.പി.എമ്മിനെതിരെ രംഗത്തുവന്നിരുന്നു. ശ്രീജിത്തിെൻറ മരണശേഷം സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ച് ആശ്വസിപ്പിച്ചെങ്കിലും ഭരണപക്ഷത്തെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
