ശ്രീജിത്തിനെതിരെ മൊഴി നൽകിയത് രാഷ്ട്രീയ സമ്മര്‍ദം മൂലമെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ
text_fieldsകൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍റെ ആരോപണം. ബ്രാഞ്ച് സെക്രട്ടറി പരമേശ്വരൻ ശ്രീജിത്തിനെതിരെ മൊഴി നൽകിയത് പാർട്ടി പ്രാദേശിക നേതാക്കള്‍ ഇടപെട്ടതു കൊണ്ടാണെന്ന് മകൻ ശരത് മാധ്യമങ്ങളോട് പറഞ്ഞു.
വാസുദേവന്‍റെ വീട് ആക്രമിച്ചതില്‍ ശ്രീജിത്തിന് പങ്കുണ്ടെന്നാണ് പരമേശ്വരൻ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, വാസുദേവന്‍റെ വീടിന് നേരെ ആക്രമണം നടക്കുമ്പോള്‍ അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ശരത് പറഞ്ഞു. അച്ഛന്‍റെ മൊഴിക്ക് പിന്നിൽ സി.പി.എം ഏരിയ കമ്മിറ്റിയംഗം ഡെന്നിയാണ്. രാത്രി ഒമ്പത് മണിയോടെ കെ.ജെ തോമസ് എന്നയാളാണ് വീട്ടിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ടു പോവുകയതെന്നും ശരത് വ്യക്തമാക്കി.
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്‍റെ ആന്തരികാവയവങ്ങൾക്ക് മുറിവേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്തിന് മർദനമേറ്റെന്നും മുറിവുകൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന.
യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസുകാരായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
