ശ്രീജിത്തിനെ എസ്.െഎ മർദ്ദിച്ചുവെന്ന് സാക്ഷിമൊഴി
text_fields
വരാപ്പുഴ: കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ എസ്.െഎ ദീപക് ക്രൂരമായി മർദ്ദിച്ചുവെന്ന് സാക്ഷിമൊഴി. ശ്രീജിത്തിനൊപ്പം കേസിൽ അറസ്റ്റിലായ സുഹൃത്തുകളാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്.െഎ ദീപക് ചവിട്ടിയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അസഭ്യം പറഞ്ഞ് അടിവയറ്റിലാണ് ചവിട്ടിയത്. വെള്ളിയാഴ്ച രാത്രിയാണ് ശ്രീജിത്തിനെ എസ്.െഎ ക്രൂരമായി മർദ്ദിച്ചതെന്നു സുഹൃത്തുക്കൾ വ്യക്തമാക്കി.
ശ്രീജിത്ത് അറസ്റ്റിലായ സമയത്ത് സി.െഎ ക്രിസ്പിൻ സാം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയ പൊലീസുകാരും മർദ്ദിച്ചുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. ശ്രീജിത്തിൻറ ശരീരത്തിലെ പരിക്കുകൾ അതിന് ശേഷമാണ് ഉണ്ടായതെന്നും ഇവർ വ്യക്തമാക്കുന്നു. ആർ.ടി.എഫും എസ്.െഎയും മാത്രമല്ല ശ്രീജിത്തിനെ മർദിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഇൗ സാക്ഷിമൊഴികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
