ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: പി. രാജീവിന്‍റെ പങ്ക് അന്വേഷിക്കണം -ചെന്നിത്തല
text_fieldsകൊച്ചി: ശ്രീജിത്ത് കസ്റ്റഡി മരണ കേസ് ഇല്ലാതാക്കാൻ ശ്രമം നടത്തിയ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെ പ്രശ്നം ഒതുക്കി തീർക്കാൻ ജില്ലാ സെക്രട്ടറിയും ഏരിയ സെക്രട്ടറിയും ശ്രമിക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പൊലീസിനെ കുറിച്ച് ജനങ്ങൾക്ക് നിരവധി പരാതിയാണുള്ളത്. പാർട്ടി ജില്ലാ സെക്രട്ടറി പറയാതെ എസ്.പിയും ആർ.ടി.എഫും ചലിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
കസ്റ്റഡി മരണ കേസിൽ ആരോപണവിധേയനായ റൂറൽ എസ്.പി എ.വി ജോർജിന് പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് യാത്രയയപ്പ് നൽകിയത് എന്തിനാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കണം. ജോലിയിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പിക്ക് നാല് പ്ലറ്റൂണിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത് സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. എറണാകുളം മറൈന്‍ ഡ്രൈവിലായിരുന്നു ഉപവാസ സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
