ശ്രീജിത്തിെൻറ അറസ്റ്റ് ആളുമാറി: പൊലീസുകാർ പ്രതികളാവും
text_fieldsകൊച്ചി: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പൊലീസുകാർ പ്രതികളാകുമെന്ന് സൂചന. സി.ഐ മുതൽ റൂറൽ ടൈഗർ ഫോഴ്സിലെ ഉദ്യോഗസ്ഥർ വരെ പ്രതികളായേക്കുമെന്നാണ് റിപ്പോർട്ട്. വരാപ്പുഴ സ്റ്റേഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാകും. ആളുമാറി പ്രതിയെ കസ്റ്റഡിയിലെടുത്തതിന്റെ ഉത്തരവാദിത്തം സി.ഐക്കാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പിടികൂടുമ്പോൾ മർദിച്ചതിന് ആർ.ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്താനും സാധ്യതയുണ്ട്. എന്നാൽ റൂറൽ എസ്.പി എ.വി ജോർജിനെ കേസിൽ ഉൾപ്പെടുത്തേണ്ടതെന്ന് തീരുമാനം.
അതേസമയം, ശ്രീജിത്തിനെ ആളുമാറിയാണ് കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ദൃക്സാക്ഷികളും ശ്രീജിത്തിെൻറ ബന്ധുക്കളുമടക്കമുള്ളവരുടെ മൊഴിയുടെയും പ്രാഥമികാന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇൗ നിഗമനം. എന്നാൽ, െഎ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആളുമാറി അറസ്റ്റിെൻറ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൃത്യനിർവഹണത്തിൽ വേണ്ട ശ്രദ്ധ ചെലുത്താതെ ആളുമാറി കസ്റ്റഡിയിലെടുത്തതിന് പറവൂർ സി.ഐ ക്രിസ്പിൻ സാം ഉൾപ്പെടെയുള്ളവർെക്കതിരെ കേസ് ചുമത്താനാണ് ആലോചന.
വാസുദേവെൻറ വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് അയൽവാസി സുമേഷ് ബുധനാഴ്ച വെളിപ്പെടുത്തി. സംഭവം നടക്കുേമ്പാൾ ശ്രീജിത്ത് സ്വന്തം വീട്ടിലും അനുജൻ സജിത്ത് പറവൂരിലുമായിരുന്നെന്ന് സുമേഷ് പറയുന്നു. ഈ സമയത്ത് മറ്റ് സ്ഥലങ്ങളിൽ െവച്ച് ശ്രീജിത്തിനെയും സജിത്തിനെയും കണ്ടതായി വേറെ ചിലരും മൊഴി നൽകിയിട്ടുണ്ട്.
വാസുദേവെൻറ വീട് ആക്രമിക്കപ്പെടുന്ന സമയത്ത് ഇൗ സ്ഥലങ്ങളിൽനിന്ന് ഇവർക്ക് എത്ര ശ്രമിച്ചാലും എത്താൻ കഴിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആളുമാറിയാണ് അറസ്റ്റ് എന്ന് നേരേത്ത റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും റൂറൽ എസ്.പി എ.വി. ജോർജ് ശക്തമായി നിഷേധിക്കുകയായിരുന്നു.
ഇതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. മർദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
