Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കസ്​റ്റഡി മരണം: എസ്.പിയുടേതടക്കം ഫോൺ  രേഖകൾ പരിശോധിക്കുന്നു

text_fields
bookmark_border
കസ്​റ്റഡി മരണം: എസ്.പിയുടേതടക്കം ഫോൺ  രേഖകൾ പരിശോധിക്കുന്നു
cancel

കൊച്ചി: വരാപ്പുഴയിൽ യുവാവ് കസ്​റ്റഡിയിൽ മരിച്ച സംഭവത്തിൽ ആലുവ റൂറൽ എസ്.പി എ.വി. ജോർജി​േൻറതടക്കം പൊലീസ്​ ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ പരിശോധിക്കുന്നു. സൈബർ സെൽ സഹായത്തോടെയാണ് പരിശോധന. കേസുമായി ബന്ധപ്പെട്ടതും സംശയമുള്ളവരുമായ എല്ലാവരുടെയും ഫോൺ രേഖ പരിശോധിക്കാനാണ്​ തീരുമാനം. സംഭവത്തിൽ ബാഹ്യപ്രേരണ ഉണ്ടായിട്ടുണ്ടോ എന്ന്​ അറിയാനാണിത്​. 

 ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് സംഭവ ദിവസങ്ങളിൽ വന്ന വിളികളിൽ അസ്വാഭാവികത കണ്ടെത്തിയാൽ അവരെ കേന്ദ്രീകരിച്ച്​ അന്വേഷണം ശക്തമാക്കും. 
അതിനിെട, അന്വേഷണ സംഘം സി.ഐ ക്രിസ്പിൻ സാം, എസ്.ഐ ജി.എസ്. ദീപക് എന്നിവരുടെ മൊഴിയെടുത്തു. കസ്​റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ അറസ്​റ്റ് ചെയ്തതുമായി ബന്ധപ്പെട്ടും തുടർന്നും നടന്ന സംഭവങ്ങളെക്കുറിച്ച് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 

ശ്രീജിത്തിനൊപ്പം കസ്​റ്റഡിയിലെടുക്കപ്പെട്ട മറ്റുള്ളവരുടെയും നാട്ടുകാരുടെയും മൊഴിയെടുത്തിട്ടുണ്ട്​. വരും ദിവസങ്ങളിൽ കൂടുതൽ പേരോട്​ മൊഴിയെടുക്കലിന്​ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റൂറൽ എസ്.പി എ.വി. ജോർജി​​​െൻറയും സി.ഐ ക്രിസ്പിൻ സാമി​​​െൻറയും നിർദേശപ്രകാരമായിരുന്നു അറസ്​റ്റ്​ എന്ന് ആർ.ടി.എഫ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. അറസ്​റ്റിനിടെയും സ്​റ്റേഷനിലെത്തിച്ചശേഷവും ശ്രീജിത്ത് ക്രൂരമായി മർദിക്കപ്പെ​െട്ടന്ന്​ ഭാര്യ അഖിലയും മാതാപിതാക്കളും മൊഴി നൽകിയിരുന്നു. അവധിയിലായിരുന്ന എസ്.ഐ ജി.എസ്. ദീപക് അർധരാത്രിതന്നെ സ്​റ്റേഷനിലെത്തി മർദനം അഴിച്ചുവിടുകയായിരുന്നെന്നാണ് മൊഴി. ഇതിലേക്കെല്ലാം കാര്യങ്ങളെത്തിച്ചതിന് പിന്നിൽ രാഷ്​ട്രീയ പാർട്ടികളുടെയടക്കം സമ്മർദമുണ്ടെന്ന ആരോപണവുമുണ്ട്. ആദ്യ ഘട്ടത്തിൽ സസ്െപൻഷനിലായ മൂന്ന് ആർ.ടി.എഫ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. 

കസ്​റ്റഡിയിൽ ​െവച്ചാണ് ശ്രീജിത്തിന് മർദനമേറ്റതെന്ന പ്രധാന സാക്ഷി ഗണേഷി​​​െൻറ മൊഴി പുറത്തുവന്നിട്ടുണ്ട്​. ശ്രീജിത്തിനെ പിടികൂടുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന ആളാണ് ഗണേഷ്. അമ്പലപ്പറമ്പിലെ സംഘർഷത്തിലും സ്​റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് ഗണേഷ് പറയുന്നു. സ്​റ്റേഷനിൽ പൊലീസ്​ മർദനത്തിലാണ്​ പരി​ക്കേറ്റതെന്ന്​ വ്യക്തമാക്കുന്നതാണ്​ ഗണേഷി​​​​െൻറ മൊഴി. 

ശ്രീജിത്തിന്​ 20 മുറിവുകളെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​
വ​രാ​പ്പു​ഴ​യി​ൽ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​​​െൻറ പോ​സ്​​റ്റു​മോ​ർ​ട്ടം​ റി​പ്പോ​ർ​ട്ടി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. 20 ഒാ​ളം മു​റി​വു​ക​ൾ ശ്രീ​ജി​ത്തി​​​െൻറ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ചെ​റു​കു​ട​ലി​ലെ മാ​ര​ക പ​രി​ക്കാ​ണ്​ മ​ര​ണ​കാ​ര​ണം.

കു​ട​ൽ മു​റി​ഞ്ഞ്​​ വേ​ർ​പെ​ടാ​റാ​യ അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ച​വി​ട്ട്​ പോ​ലെ ശ​ക്​​ത​മാ​യ ആ​ഘാ​ത​ങ്ങ​ൾ കൊ​ണ്ട്​ മാ​ത്ര​മേ ഇ​ങ്ങ​നെ സം​ഭ​വി​ക്കൂ​വെ​ന്നാ​ണ്​ നി​ഗ​മ​നം. കു​ട​ൽ മു​റി​ഞ്ഞ്​ പു​റ​ത്തു​വ​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്​​ട​ങ്ങ​ൾ ര​ക്​​ത​ത്തി​ൽ ക​ല​രു​ക​യും ഇ​ത്​ അ​ണു​ബാ​ധ​ക്ക്​ ഇ​ട​യാ​ക്കു​ക​യും ചെ​യ്​​തു. ഇ​ത്​ മ​റ്റ്​ അ​വ​യ​വ​ങ്ങ​ളെ​യും ബാ​ധി​ച്ചു. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ 20 മു​റി​വു​ക​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു​പ​റ​യു​ന്ന​ത്. വൃ​ഷ്​​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ ര​ക്​​തം ക​ട്ട​പി​ടി​ച്ച അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ക്രൂ​ര​മാ​യ പൊ​ലീ​സ്​ മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​വ​രി​ലെ​ല്ലാം ഇ​ങ്ങ​നെ ക​ണ്ടു​വ​രാ​റു​ണ്ട്.


കേസ്​ സി.ബി.ഐക്ക് വിടണം –മനുഷ്യാവകാശ കമീഷൻ
വ​രാ​പ്പു​ഴ ക​സ്​​റ്റ​ഡി മ​ര​ണ​ത്തി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​വും അ​റ​സ്​​റ്റ്​ ചെ​യ്യാ​നാ​വാ​തെ  പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​രു​ട്ടി​ൽ ത​പ്പു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ്​ എ​ത്ര​യും സി.​ബി.​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ആ​ക്റ്റി​ങ് അ​ധ്യ​ക്ഷ​ൻ പി.​മോ​ഹ​ന​ദാ​സ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി. ശ്രീ​ജി​ത്തി​​െൻറ ആ​ശ്രി​ത​ർ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന്​ സ​ർ​ക്കാ​റി​ന് തു​ക ഈ​ടാ​ക്കാ​മെ​ന്നും ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. ശ്രീ​ജി​ത്തി​​െൻറ ഭാ​ര്യ​ക്ക് വേ​ഗം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണം. 

പ്രതികളായ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ്​​ ചെ​യ്യ​ണം. വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​െ​ര സ​ർ​വി​സി​ൽ​നി​ന്ന്​ നീ​ക്കണം. ശ്രീ​ജി​ത്തി​ന് മ​ർ​ദ​ന​മേ​റ്റ​ത് ആ​ത്മ​ഹ​ത്യ ചെ​യ്ത വാ​സു​ദേ​വ​​​െൻറ വീ​ട്ടി​ൽ ന​ട​ന്ന അ​ടി​പി​ടി​ക്കി​ട​യി​ലാ​ണെ​ന്ന റൂ​റ​ൽ എ​സ്.​പി​യു​ടെ പ്ര​സ്താ​വ​ന ദു​രൂ​ഹ​മാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന് മു​മ്പ് എ​സ്.​പി ഇ​ത്ത​ര​മൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ക​മീ​ഷ​ൻ ചോ​ദി​ച്ചു. എ​സ്.​പി​യു​ടെ അ​റി​വോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​​െൻറ ടാ​സ്ക് ഫോ​ഴ്സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്രീ​ജി​ത്തി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​തെ​ന്ന് ക​മീ​ഷ​ൻ വി​ല​യി​രു​ത്തി. വാ​സു​ദേ​വ​​​െൻറ മ​ക​ൻ ന​ൽ​കി​യ മൊ​ഴി​യി​ൽ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​​െൻറ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​ഥ​മ വി​വ​ര സ്​​റ്റേ​റ്റ്​​മ​​െൻറി​ൽ  വ്യ​ക്​​ത​മാ​ണ്. ഭാ​ര്യ​യു​ടെ മൊ​ഴി​യി​ൽ വാ​സു​ദേ​വ​​​െൻറ കു​ടും​ബ​വു​മാ​യി ശ്രീ​ജി​ത്തി​ന് ന​ല്ല ബ​ന്ധ​മാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. 

പ​ല രേ​ഖ​ക​ളും സ്​​റ്റേ​ഷ​നി​ൽ ല​ഭ്യ​മാ​യി​ല്ലെ​ന്നും അ​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​ൻ പി​ടി​ച്ചെ​ടു​ത്ത​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞ​താ​യും ക​മീ​ഷ​ൻ അ​റി​യി​ച്ചു. അ​റ​സ്​​റ്റ്​ സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ല. വൈ​ദ്യപ​രി​ശോ​ധ​ന​ക്ക് ശേ​ഷം ശ്രീ​ജി​ത്തി​നെ മ​ജി​സ്ട്രേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​തെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യ​ത് ദു​രൂ​ഹ​മാ​ണ്. ഇ​തി​ന്​ പൊ​ലീ​സ് പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​നാ​വി​ല്ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രാ​ജ​യ​മാ​ണെ​ന്ന് തെ​ളി​യി​ച്ചു. ഏ​താ​നും ഉ​ദ്യാ​ഗ​സ്ഥ​രെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്ത​തു കൊ​ണ്ട് ആ​രും സാ​യു​ജ്യ​മ​ട​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.


കസ്​റ്റഡി മരണം: ഐ.ജി ശ്രീജിത്തിെന അന്വേഷണ ചുമതലയിൽനിന്ന് നീക്കണം -ബെന്നി ബഹനാൻ
കൊച്ചി: വരാപ്പുഴ കസ്​റ്റഡി കൊലപാതകക്കേസ് അന്വേഷണ ചുമതലയിൽനിന്ന്​ ഐ.ജി എസ്. ശ്രീജിത്തിനെ നീക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ബെന്നി ബഹനാൻ. കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണം. ഇത്തരം കേസിൽ അന്വേഷണം നടത്താൻ യോഗ്യതയുള്ള ഉദ്യോഗസ്ഥനല്ല ശ്രീജിത്ത്. ഇദ്ദേഹത്തി​​​െൻറ ഔദ്യോഗിക ജീവിതത്തിലെ മുൻകാല ചരിത്രം അതാണ് വ്യക്തമാക്കുന്നത്. സമാന കേസിൽ വിചാരണ നേരിടുന്ന വ്യക്തിയാണ്​ ഇദ്ദേഹം. ശ്രീജിത്ത് അന്വേഷിച്ചാൽ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും വാർത്തസമ്മേളനത്തിൽ ബെന്നി ആരോപിച്ചു. 

രാഷ്​ട്രീയ നേതൃത്വത്തോട് താൽപര്യം ​െവച്ചുപുലർത്തുന്ന പൊലീസുകാരാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. ഇതുവരെ ഒരു പൊലീസുകാര​​​​െൻറ പേരിലും കേസ് രജിസ്​റ്റർ ചെയ്തിട്ടില്ല. ആലുവ എസ്.പിയുടെ മുൻചരിത്രവും മോശമാണ്. ഇവർ രണ്ടുപേരും കേസിൽ വരുന്നത് അന്വേഷണത്തെ ബാധിക്കും. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമടക്കം കേസ് തുടച്ചുമാറ്റാൻ ഇടതുപക്ഷത്തി​​​െൻറയും പൊലീസി​​​െൻറയും ഭാഗത്തുനിന്ന് ശ്രമം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആത്മഹത്യ ചെയ്ത വാസുദേവ​​​​െൻറ മകൻ വിനീഷി​​​െൻറ മൊഴി മാറ്റിയത് ഇതി​​​െൻറ തെളിവാണ്. 

ഭരണത്തിലിരിക്കുന്ന പാർട്ടി ഒരു കേസിലെ സാക്ഷികളെപ്പോലും മൊഴിമാറ്റാൻ സമ്മർദം െചലുത്തുന്ന കാഴ്ചയാണ് കാണുന്നത്. ജനകീയ സമരങ്ങളിൽ കാണികളായി നിന്നവരെപ്പോലും പ്രതികളാക്കുന്ന പൊലീസാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രി ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയാറായിട്ടില്ല. ഇടതുപക്ഷത്തി​​​െൻറ ഒരു നേതാക്കളും ശ്രീജിത്തി​​​െൻറ വീട് സന്ദർശിക്കുകപോലും ചെയ്തിട്ടില്ല. വാസുദേവ​​​​െൻറ ആത്മഹത്യക്ക് കാരണക്കാരായ എല്ലാവരെയും പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ മേയർ ടോണി ചമ്മണിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreejith Custody Death at Police Station- Kerala news
Next Story