ശ്രീജിത്തിന്‍റെ അമ്മയെക്കൊണ്ട് ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നത് ആർ.എസ്.എസാണെന്ന് സി.പി.എം
text_fieldsവരാപ്പുഴ: ശ്രീജിത്തിന്‍റെ അമ്മയുടെ ആരോപണങ്ങൾ നിഷേധിച്ച് സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതൻ. ശ്രീജിത്തിന്‍റെ അമ്മയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആർ.എസ്.എസുകാരാണെന്നും പ്രിയ പറഞ്ഞു. ഇക്കാര്യത്തിൽ ഏത് വിധത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആർ.എസ്.എസുകാരാണ് ശ്യാമളയെ കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുന്നത്. വാസുദേവൻ മരിച്ച ദിവസം തന്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. പ്രതിഷേധ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും അവർ പറഞ്ഞു.
വാസുദേവന്‍റെ വീട് ആക്രമിച്ച കേസിൽ ശ്രീജിത്തിനെ പ്രതി ചേർക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു. പ്രിയ ഭരതന്‍റെ വീട്ടിൽ യോഗം ചേർന്നാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നായിരുന്നു ശ്യാമളയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
