ശ്രീജിത്തിെൻറ മരണം: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് മർദനമേറ്റ് മരിച്ച കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ആദ്യ മൂന്ന് പ്രതികളായ റൂറൽ ടാസ്ക് ഫോഴ്സ് അംഗങ്ങളും കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസുകാരുമായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ്, നാലാം പ്രതി വരാപ്പുഴ എസ്.ഐ ജി.എസ്. ദീപക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയായി. എന്നാൽ, റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളെ ശ്രീജിത്തിെൻറ വീട്ടിലെത്തിച്ച് തെളിവെടുത്തില്ല. മരണകാരണമായ വയറിനേറ്റ മുറിവ് ആർ.ടി.എഫ് ഉദ്യോഗസ്ഥർ ഇവിടെ െവച്ച് മർദിച്ചപ്പോഴുണ്ടായതാണെന്നാണ് സൂചന. അതിനാൽ വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്ന് കരുതിയിരുന്നു.
നാട്ടുകാരിൽ നിന്ന് പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണത്രെ വേണ്ടെന്ന് െവച്ചത്. അതേസമയം ശ്രീജിത്തിെന വീട്ടിൽനിന്ന് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച സ്ഥലങ്ങളിൽ ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ ദീപക്കിനെ വരാപ്പുഴ സ്റ്റേഷനിൽ കൊണ്ടുവന്നാണ് തെളിവെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
