Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.ടി.എഫിന്‍റെ രൂപീകരണം നിയമവിരുദ്ധമല്ലേയെന്ന് കോടതി
text_fieldsbookmark_border
കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ വിമർശിച്ച് ഹൈകോടതി. ആർ.ടി.എഫിന്‍റെ രൂപീകരണം നിയമവിരുദ്ധമല്ലേയെന്ന് കോടതി ചോദിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജിയിലാണ് പൊലീസിനെയും ആർ.ടി.എഫിനെയും കോടതി രൂക്ഷഭാഷയിൽ വിമർശിച്ചത്.
ആർ.ടി.എഫുകാർ സ്റ്റേഷൻ ഹൗസ് ഒാഫീസറെ അറിയിക്കാതെ അന്വേഷണം എങ്ങനെ നടത്തി. ആർ.ടി.എഫ് രൂപീകരിച്ചതിൽ ഡി.ജി.പിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
പിടിച്ച ഉടൻ തന്നെ ആർ.ടി.എഫുകാർ ശ്രീജിത്തിനെ എസ്.ഐക്ക് കൈമാറിയിരുന്നുവെന്ന് ഡി.ജി.പി മറുപടി നൽകി. നല്ല ഉദ്ദേശത്തോടെയാണ് എസ്.പി ആർ.ടി.എഫുകാരെ അയച്ചത്. സത്യസന്ധനായ ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്. എസ്.പി ആർ.ടി.എഫ് രൂപീകരിച്ചത് തെറ്റ് തന്നെയാണ് എന്നാൽ കേസിൽ എസ്.പിക്കോ സർക്കാറിനോ ക്രിമിനൽ ബന്ധമില്ലെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു.
Next Story
