ശ്രീജിത്തിെൻറ അറസ്റ്റ്: മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന പരാതിയിൽ ഹൈകോടതിയുടെ അന്വേഷണം
text_fieldsകൊച്ചി: വരാപ്പുഴയിൽ പൊലീസ് മർദനത്തിൽ മരിച്ച ശ്രീജിത്തിനെ വീടാക്രമണ കേസിൽ പ്രതിയാക്കിയപ്പോൾ യഥാസമയം ജുഡീഷ്യൽ തീരുമാനമെടുക്കുന്നതിൽ മജിസ്ട്രേറ്റിന് വീഴ്ച സംഭവിെച്ചന്ന പരാതിയിൽ ഹൈകോടതിയുടെ ഇടപെടൽ. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. സ്മിതക്കെതിെര പൊലീസ് നൽകിയ പരാതിയിലാണ് ഹൈകോടതി രജിസ്ട്രാർ മുഖേന നടപടി തുടങ്ങിയത്. ഇൗ മാസം ഏഴിന് രാത്രി മജിസ്ട്രേറ്റിെൻറ വീട്ടിൽ ശ്രീജിത്തിനെ ഹാജരാക്കാൻ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചില്ലെന്ന് കാണിച്ചാണ് റൂറൽ പൊലീസ് മേധാവി എ.വി. ജോർജ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് പരാതി നൽകിയത്.
പരാതിയുെട പകർപ്പ് കീഴ്കോടതികളുടെ ചുമതലയുള്ള ഹൈകോടതിയിലെ സേബാർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർ കെ. ഹരിപാലിനും നൽകിയിരുന്നു. ഇത് പരിഗണിച്ച രജിസ്ട്രാർ എറണാകുളം സി.ജെ.എം മുഖേന പറവൂർ മജിസ്ട്രേറ്റിെൻറ വിശദീകരണം േതടി. ബുധനാഴ്ച സി.ജെ.എം മുഖേന മജിസ്ട്രേറ്റ് മറുപടി നൽകി. ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചക്കുശേഷം വ്യാഴാഴ്ച ഇതിൽ നടപടിയുണ്ടായേക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ മജിസ്ട്രേറ്റിനെതിരെ നടപടിയെടുക്കുമെന്ന് രജിസ്ട്രാർ കെ. ഹരിപാൽ പറഞ്ഞു.