Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിത്തിനെ...

ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി; സി.ഐയുടെ ഡ്രൈവർക്ക് സസ്പെൻഷൻ

text_fields
bookmark_border
ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലി; സി.ഐയുടെ ഡ്രൈവർക്ക് സസ്പെൻഷൻ
cancel

കൊച്ചി: വരാപ്പുഴയിൽ കസ്​റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ മോചിപ്പിക്കാൻ പൊലീസ്​ 25,000 രൂപ കൈക്കൂലി ആവശ്യപ്പെ​െട്ടന്ന വിവരം പുറത്ത്​. ഇതുമായി ബന്ധപ്പെട്ട്​ പറവൂർ സി.ഐയുടെ ഡ്രൈവർ പ്രദീപ് കുമാറിനെ ആലുവ റൂറൽ എസ്.പി രാഹുൽ ആർ. നായർ സസ്പെൻഡ് ചെയ്തു. 

ശ്രീജിത്തി​​​​െൻറ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ പറവൂർ സി.​െഎ ക്രിസ്​പിൻ സാം ജാമ്യത്തിലാണ്​. പകരം സി.​െഎയുടെ ചുമതലയുള്ള ഉദ്യോഗസ്​ഥനോടാണ്​ ​​ഡ്രൈവർ പ്രദീപ്​കുമാർ കൈക്കൂലിയെക്കുറിച്ച്​ സ്വകാര്യസംഭാഷണത്തിൽ വെളിപ്പെടുത്തിയതെന്ന്​ അറിയുന്നു. ശ്രീജിത്ത്​ അറസ്​റ്റിലായതി​​​​െൻറ പിറ്റേദിവസം ഏപ്രിൽ ഏഴിനാണ്​ സംഭവം.

ശ്രീജിത്തി​​​​െൻറ ഭാര്യപിതാവ് പ്രദീപിൽനിന്ന്​ ഇടനിലക്കാരൻ വഴിയാണ് ഡ്രൈവർ പ്രദീപ്​കുമാർ പൊലീസുകാർക്കുവേണ്ടി 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്​. ശ്രീത്തി​​​​െൻറ ആരോഗ്യനില തീരെ മോശമായതിനെത്തുടർന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാൻ കഴിയുമോയെന്ന അന്വേഷണത്തിനി​െടയാണ്​ ഭാര്യപിതാവ്​ പ്രദീപ്​ ഇടനിലക്കാരൻ വഴി സി.ഐയുടെ ഡ്രൈവറെ ബന്ധപ്പെടുന്നത്.

ശ്രീജിത്തിനെ എങ്ങനെയും ആശുപത്രിയിൽ എത്തിക്കുക എന്നതുമാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും 25,000 രൂപ ആവശ്യപ്പെട്ടപ്പോൾ 15,000 നൽകിയെന്നും പ്രദീപ് പറഞ്ഞു. എന്നാൽ, ശ്രീജിത്ത്​ മരിച്ച്​ കുറച്ചുദിവസം കഴിഞ്ഞപ്പോൾ വാങ്ങിയ തുക ഇടനിലക്കാരൻ വഴിതന്നെ പ്രദീപിന്​ തിരിച്ചുനൽകി. സംഭവം പുറത്തായതോടെ അന്വേഷണസംഘം പ്രദീപിനെയും ഡ്രൈവർ പ്രദീപ്​കുമാറിനെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. തുടർന്നാണ്​ സസ്​പെൻഷൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssreejith custody deathci driver
News Summary - sreejith custody death ci driver suspended -Kerala news
Next Story