കേരളമേ കേൾക്കൂ, ശ്രീജക്ക് ഇന്നൊരു കുടുംബമുണ്ട്
text_fieldsതൃശൂർ: ഒാർമയിൽ 1994ലെ ദുരന്തത്തിെൻറ ശേഷിപ്പുണ്ട്. കാസർകോട് അണിഞ്ഞയിൽ വൃക്ഷത്തിെൻറ രൂപത്തിൽ ദുരന്തമെത്തിയപ്പോൾ ഒരു കുടുംബം മുഴുവൻ ഇല്ലാതായ വാർത്ത ഒാർമ വരുന്നില്ലേ. വൻവൃക്ഷം കടപുഴകി തുളിശ്ശേരി വീട്ടിൽ അച്ഛനും അമ്മയും മൂന്നു സഹോദരങ്ങളും മരിച്ചപ്പോൾ മണ്ണിനടിയിൽ ജീവെൻറ തുടിപ്പായി അവശേഷിച്ച ശ്രീജയെന്ന 14കാരി പെൺകൊടി തൃശൂരിലെ കലോത്സവത്തിനെത്തിയിട്ടുണ്ട്, അമ്മ ‘വേഷ’ത്തിൽ.
സർക്കാറിനുവേണ്ടി അന്നത്തെ കാസർകോട് കലക്ടർ മാര്യപാണ്ഡ്യ ദെത്തടുത്ത ശ്രീജയെ കണ്ടത് ഒാട്ടൻതുള്ളൽ വേദിയിലാണ്. ഹൈസ്കൂൾ വിഭാഗം ഒാട്ടൻതുള്ളൽ മത്സരത്തിൽ പെങ്കടുക്കുന്ന ഇളയ മകൾ കാഞ്ഞങ്ങാട് ദുർഗ സ്കൂളിലെ ഒമ്പതാം ക്ലാസുകാരി മീനാക്ഷിയോടൊപ്പം എത്തിയതാണ് അവർ. ഫലം വന്നപ്പോൾ മീനാക്ഷിക്കും കിട്ടി എ ഗ്രേഡ്. മൂത്തമകൾ ശ്രീലക്ഷ്മിക്ക് കോഴിക്കോട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചനയിൽ ഒന്നാംസ്ഥാനവും ലഭിച്ചിരുന്നു. കരുണാകരെൻറ നേതൃത്വത്തിലുള്ള സർക്കാർ ദെത്തടുത്ത ശ്രീജക്ക് തുടർന്നുവന്ന നായനാർ സർക്കാർ ജോലിയും നൽകി. ജോലിക്കു പിന്നാെല തച്ചങ്ങാട് സർക്കാർ സ്കൂളിലെ അധ്യാപകനായ വിനോദ്കുമാറുമായായിരുന്നു വിവാഹം.
നിലവിൽ ഹോസ്ദുർഗ് താലൂക്ക് കാര്യാലയത്തിൽ എൽ.ഡി ക്ലർക്കായ ശ്രീജക്ക് അമ്മയും അച്ഛനും കൂടപ്പിറപ്പുകളും നഷ്ടമായ ഏകാന്തതയുടെ നാളുകൾ ഒാർമയുടെ അയലത്തുപോലും എത്തുന്നത് ഇഷ്ടമല്ല. എന്നാൽ, ജീവിതത്തിനു വീണ്ടും താളബോധം നൽകി പുതിയൊരു കുടുംബത്തെ തന്ന വിധിയെ പഴിപറയാനും അവർ തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
