You are here

മു​സ്​​ലിം​ക​ൾ​െ​ക്ക​തി​രെ കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള

23:30 PM
14/04/2019
Sreedharan-Pillai

തി​രു​വ​ന​ന്ത​പു​രം/ ആ​റ്റി​ങ്ങ​ൽ:  മു​സ്​​ലിം​ക​ൾ​െ​ക്ക​തി​രെ ക​ടു​ത്ത വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റ്റി​ങ്ങ​ല്‍ ക​ച്ചേ​രി ജ​ങ്​​ഷ​നി​ല്‍ മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ മ​ണ്ഡ​ല​ത്തി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​​െൻറ പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ​യാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍പി​ള്ള​യു​ടെ വി​വാ​ദ പ്ര​സ്​​താ​വ​ന.

‘‘ബ​ാലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ജാ​തി​യും മ​ത​വും തി​ര​യു​ന്ന​വ​ര്‍ ഉ​ണ്ട്. ഇ​സ്​​ലാം ആ​ണെ​ങ്കി​ല്‍ ചി​ല അ​ട​യാ​ള​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം. ഡ്ര​സ് എ​ല്ലാം മാ​റ്റി നോ​ക്ക​ണ​മ​ല്ലോ’’ എ​ന്നാ​ണ്​ ശ്രീ​ധ​ര​ന്‍പി​ള്ള പ്ര​സം​ഗി​ച്ച​ത്. ബി.​ജെ.​പി. നേ​താ​ക്ക​ളാ​യ എം.​ടി. ര​മേ​ശ് പാ​ര്‍ല​മ​െൻറ്​ മ​ണ്ഡ​ല​ത്തി​​െൻറ ചു​മ​ത​ല​ക്കാ​ര​നാ​യ നി​ര്‍മ​ല്‍കു​മാ​ര്‍ സു​രാ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു വി​വാ​ദ​പ്ര​സം​ഗം.

 വ​ര്‍ഗീ​യ വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന വാ​ച​ക​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ര്‍ഗീ​യ​ത വ​ള​ര്‍ത്തി വോ​ട്ട് പി​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​​െൻറ ഭാ​ഗ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ശ്രീ​ധ​ര​ൻ പി​ള്ള​െ​ക്ക​തി​രെ എ​ല്‍.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി. ആ​റ്റി​ങ്ങ​ല്‍ പൊ​ലീ​സി​ലും റൂ​റ​ല്‍ എ​സ്.​പി.​ക്കും​ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്​. ​െഎ.​പി.​സി​യി​ലെ 153, 153 എ, 153 ​എ (എ), 153 ​ബി,  വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ശ്രീ​ധ​ര​ൻ പി​ള്ള​ക്ക്​ എ​തി​രെ സി.​പി.​എ​മ്മും കോ​ൺ​ഗ്ര​സും രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​െ​ത്ത​ത്തി. 

ബി.​ജെ.​പി. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​റ്റി​ങ്ങ​ലി​ല്‍ ന​ട​ത്തി​യ​ത് പ​ര​സ്യ​മാ​യ വ​ര്‍ഗീ​യ പ്ര​ചാ​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ന​ഗ്​​ന​മാ​യ ലം​ഘ​ന​വു​മാ​െ​ണ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ആ​രോ​പി​ച്ചു. ക​ലാ​പം ഉ​ണ്ടാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് സം​ശ​യി​ക്ക​ണം. ബി.​ജെ.​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ തു​ട​ര്‍ച്ച​യാ​യി പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടും ക​മീ​ഷ​ന്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ല. ക​മീ​ഷ​നും പൊ​ലീ​സും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​നും വി. ​ശി​വ​ന്‍കു​ട്ടി​യും  പ​റ​ഞ്ഞു.

പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ​രാ​മാ​ര്‍ശം ആ​പ​ത്​​ക​ര​വും വ​ര്‍ഗീ​യ ധ്ര​ു​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​മു​ള്ള​താ​െ​ണ​ന്നും​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു. പ്ര​സം​ഗം വി​വാ​ദ​മാ​യ​തോ​ടെ കോ​ൺ​ഗ്ര​സി​നും സി.​പി.​എ​മ്മി​നും എ​തി​രെ ആ​രോ​പ​ണ​വു​മാ​യി  പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള രം​ഗ​െ​ത്ത​ത്തി. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ല്‍ പ്ര​സം​ഗ​ങ്ങ​ളി​ലെ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ അ​ട​ര്‍ത്തി​യെ​ടു​ത്ത് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും വ​ര്‍ഗീ​യ​വി​കാ​ര​മി​ള​ക്കി​വി​ടു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.  
 

Loading...
COMMENTS