സുരേന്ദ്രനെയും ശോഭയേയും നിര്‍ദേശിച്ചത് ഞാൻ – ശ്രീധരന്‍പിള്ള
text_fieldsകോഴിക്കോട്: ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് കെ. സുരേന്ദ്രനെന്ന് ബി.ജെ.പി സ ംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന് പിള്ള. ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഉള്‍പ്പെട്ടിരുന്നില്ല. താനാണ് ഇവരുടെ പേരുകള്‍ നിര്‍ദേശിച്ചത്.
പത്തനംതിട്ട സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നില്ല. സാങ്കേതിക കാരണങ്ങളാലാണ് പ്രഖ്യാപനം വൈകിയത്. മത്സരിക്കില്ലെന്ന് താന്‍ ആദ്യംതന്നെ പ്രഖ്യാപിച്ചിരുന്നു. ജയിക്കാനല്ല, ജയിപ്പിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുടെ എല്ലാ സ്ഥാനാര്‍ഥികളും കരുത്തരാണ്. ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സരിക്കാനിറക്കിയതെന്ന കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
