You are here

ശ്രീധരൻ പിള്ളയെ അറസ്​റ്റ്​ ചെയ്​താൽ പിണറായിക്ക്​ വഴിനടക്കാനാകില്ല -കൃഷ്ണദാസ്

20:05 PM
09/11/2018
krishnadas

കോഴിക്കോട്​: ബി.​െജ.പി സംസ്​ഥാന പ്രസിഡൻറ്​ അഡ്വ. ശ്രീധരൻ പിള്ളയെ അറസ്​റ്റ്​ ചെയ്​താൽ മുഖ്യമന്ത്രി പിണറായി വിജയന്​ വഴിനടക്കാനാകില്ലെന്ന്​ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ പ്രക്ഷോഭമാകും കേരളത്തിൽ ഉയർന്നുവരുക. തീർത്തും കള്ളക്കേസാണ്​ ശ്രീധരൻ പിള്ളക്കെതിരെ ചുമത്തിയിരിക്കുന്നത്​. കേസിനു പിന്നിൽ കോൺഗ്രസിനും മാർക്​സിസ്​റ്റ്​ പാർട്ടിക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്​ പ്രവർത്തകൻ കേസ്​ ​െകാടുത്തത്​ നേതൃത്വത്തി​​​െൻറ അറിവോടെയാണ്.

സമരത്തിനു പിന്നിൽ ശക്തമായി ബി.ജെ.പി നിലകൊള്ളും. ഭരണസംവിധാനം ഉപയോഗിച്ച്​ കേരള സ്​റ്റാലിൻ ആവാനാണ്​ പിണറായി ശ്രമിക്കുന്നത്​​. സമീപകാല സംഭവങ്ങൾ അതാണ്​ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തർക്കമാണ്​ ശബരിമലയിൽ നടക്കുന്നത്​. ദേവസ്വം ബോർഡ്​ അവിശ്വാസികൾക്കൊപ്പമാണ്​ നിലകൊള്ളുന്നത്​. ​ദേവസ്വം പിണറായിസം ആയി മാറി. ബോർഡ്​ പ്രസിഡൻറും അംഗങ്ങളും രാജിവെക്കണമെന്നും കൃഷ്​ണദാസ്​ പറഞ്ഞു. 


 

Loading...
COMMENTS