Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

48കാരി പ്രിയങ്കയെ വിശേഷിപ്പിക്കുന്നത് യുവ സുന്ദരിയെന്ന്; വിവാദ പരാമർശവുമായി ശ്രീധരൻപിള്ള

text_fields
bookmark_border
48കാരി പ്രിയങ്കയെ വിശേഷിപ്പിക്കുന്നത് യുവ സുന്ദരിയെന്ന്; വിവാദ പരാമർശവുമായി ശ്രീധരൻപിള്ള
cancel

കണ്ണൂർ: പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച്​ കോൺഗ്രസ്​ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​. ശ്രീധരൻപിള്ള. കണ്ണൂരിൽ തിങ്കളാഴ്​ച നടന്ന എൻ.ഡി.എ കൺവെൻഷനിലായിരുന്നു ശ്രീധരൻ പിള്ളയുടെ സ്​ത്രീ വിരുദ്ധ പരാമർശം.

പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതു കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കും. മണ്ഡലത്തിന്‍റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണ്​. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമർശിച്ച്​ കൊണ്ട്​​ ശ്രീധരൻ പിള്ള വ്യക്​തമാക്കി. രാഹുലിന്‍റെ സ്ഥാനാർഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ സ്ത്രീവിരുദ്ധ പരാമർശം പുറത്തുവരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sreedharan pillai against priyanka gandhi-kerala news
Next Story