ചെങ്ങന്നൂരിൽ ശ്രീധരൻപിള്ള ബി.ജെ.പി സ്ഥാനാർഥി
text_fieldsകോഴിക്കോട്: ചെങ്ങന്നൂരിൽ അഡ്വ. ശ്രീധരൻപിള്ള ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് സൂചന. കഴിഞ്ഞ തവണ ശ്രീധരൻപിള്ള എതിർസ്ഥാനാർഥികൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ശ്രീധരൻപിള്ളയെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
നേരത്തേ കുമ്മനം രാജശേഖരൻ ചെങ്ങന്നൂരിൽ സ്ഥാനാർഥിയാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. കുമ്മനം മത്സരിച്ച് കുറഞ്ഞ വോട്ട് നേടിയാൽ പാർട്ടിക്ക് ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ടായി. മാത്രമല്ല, ബി.ഡി.ജെ.എസ്, എൻ.എസ്.എസ് എന്നീ സാമുദായിക സംഘടനകൾക്കും ശ്രീധരൻ പിള്ളയോടാണ് താൽപര്യം. കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ വോട്ട് ശ്രീധരൻപിള്ളക്ക് നേടാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
പാർട്ടി നേതൃത്വം സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടതായി ശ്രീധരൻപിള്ള മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
