You are here

അത്രമേൽ ധന്യം; പൊ​രു​ത​ലി​െ​ൻ​റ നേർസാ​ക്ഷ്യം

എവിടെപ്പോയാലും പട്ടിക വർഗമെന്ന പരിഹാസം, അവഹേളനത്തി​​​​​െൻറ നോട്ടങ്ങൾ, ഒഴിവാക്കലി​​​​​െൻറ ശബ്​ദങ്ങൾ, ആട്ടലുകൾ... ദാരിദ്രവും അവഗണനകളും മുന്നോട്ടുള്ള വഴിയിൽ ഉടക്കിട്ടപ്പോഴും നിശ്ചയദാർഢ്യം കൈമുതലാക്കി പൊരുതുകയായിരുന്നു ഈ ​െപൺകുട്ടി. ആദിവാസി കുറിച്യവിഭാഗത്തിൽനിന്ന്​ ഐ.എ.എസ്​ നേടിയ ആദ്യ മലയാളി ​െപൺകുട്ടിയെന്ന ഖ്യാതിനേടിയ ശ്രീധന്യ സുരേഷി​​​​​െൻറ പോരാട്ട ജീവിതം

വ​യ​നാ​ട് ചുരംകയറി വൈ​ത്തി​രി​യി​ൽനിന്ന്​ ഇടിയംവയലിലേക്ക്​ 13 കി​ലോ​മീ​റ്റ​ർ ദൂര​മു​ണ്ട്. പി​ന്നെ​യും 400 മീ​റ്റ​റോ​ളം ന​ട​ക്ക​ണം അ​മ്പ​ല​ക്കൊ​ല്ലി കോ​ള​നി​യി​ലെ​ത്താ​ൻ. കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ക​ഴി​ഞ്ഞാ​ൽ അ​തേ​പോ​ലെ ക​യ​റ്റം. വീ​ണ്ടും ഇ​റ​ക്കം. സോ​ളി​ങ് നി​ര​ത്തി​യ​ത് ഏ​റ​ക്കു​റെ ത​ക​ർ​ന്നി​രി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ന​ന്നാ​യി ബു​ദ്ധി​മു​ട്ട​ണം. ന​ന്നാ​യി ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ കാ​ൽ​ന​ട​ക്കാ​ർ പോ​ലും തെ​ന്നി വീ​ഴും. മ​ഴ​ക്കാ​ല​ത്ത് ആ​ദി​വാ​സി​ക​ൾ വീ​ണ് കൈ​പൊ​ട്ടു​ന്ന ക​ഥ​ക​ൾ ഏ​റെ. ഇൗ ​വ​ഴി ക​ട​ന്നു​വേ​ണം ഇൗ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ 410ാം റാ​ങ്ക് നേ​ടി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി െഎ.​എ.​എ​സ് പ​ദ​വി​യി​ലേ​ക്ക് ക​യ​റാ​നൊ​രു​ങ്ങു​ന്ന ആ​ദി​വാ​സി പെ​ൺ​കു​ട്ടി ശ്രീ​ധ​ന്യ സു​രേ​ഷിെ​ൻ​റ വീ​ട്ടി​ലേ​ക്കെ​ത്താ​ൻ.

ചു​ടു​ക​ട്ട​കൊ​ണ്ട് പ​ണി​ത, നി​ലം തേ​ക്കാ​ത്ത, ക​ട്ടി​കു​റ​ഞ്ഞ കോ​ൺ​ക്രീ​റ്റ് വീ​ട്. വ​രു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​ൻ പ​റ​യാ​ൻ​പോ​ലു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യി​ല്ല. വൈ​ദ്യു​തി കി​ട്ടി​യി​ട്ട് ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യിേ​ട്ട​യു​ള്ളൂ. കാ​റ്റ​ടി​ച്ചാ​ൽ പ​റ​ന്നു​പോ​വു​ന്ന അ​ടു​ക്ക​ള മേ​ൽ​ക്കൂ​ര, മ​ഴ​പെ​യ്താ​ൽ വെ​ള്ളം നി​റ​യു​ന്ന മു​റി​ക​ൾ. ദു​രി​ത​വും ക​ഷ്​​ട​പ്പാ​ടും വേ​ദ​ന​യും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഇൗ ​ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ​നി​ന്നാ​ണ് ദൃ​ഢ​നി​ശ്ച​യ​ത്തിെ​ൻ​റ പാ​ഠ​ങ്ങ​ൾ​കൊ​ണ്ട് കു​റി​ച്യ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഇൗ ​പെ​ൺ​കു​ട്ടി വി​ജ​യ​ത്തി​ലേ​ക്ക് പി​ഴ​ക്കാ​ത്ത അ​സ്ത്രം പാ​യി​ച്ച​ത്.

ച​ന്തു​വി​െ​ൻ​റ പി​ന്മുറ​ക്കാ​ർ

കു​റി​ച്യ​ർ എ​ന്നാ​ൽ കു​റി​ക്ക് കൊ​ള്ളി​ക്കു​ന്ന​വ​ർ എ​ന്ന് അ​ർ​ഥം. അെ​മ്പ​യ്ത്താ​ണ് കു​ല​ത്തൊ​ഴി​ൽ. 1972 വ​രെ എ​ല്ലാ വ​ർ​ഷ​വും തു​ലാം പ​ത്തു മു​ത​ൽ മൂ​ന്നു ദി​വ​സം കാ​ട്ടി​ൽ നാ​യാ​ട്ടി​ന് പോ​കു​മാ​യി​രു​ന്നു, ഇ​വ​ർ. പ​ഴ​ശ്ശി​രാ​ജ​യോ​ടൊ​പ്പം യു​ദ്ധം ചെ​യ്ത് ബ്രി​ട്ടീ​ഷു​കാ​രെ വി​റ​പ്പി​ച്ച ത​ല​ക്ക​ൽ ച​ന്തു​വിെ​ൻ​റ പി​ന്മുറ​ക്കാ​ർ. പ​ക്ഷേ, ബ്രി​ട്ടീ​ഷു​കാ​ർ പോ​യ​തോ​ടെ പ്ലാേ​ൻ​റ​ഷ​നു​ക​ളു​ടെ കൈ​യി​ലാ​യി ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ. അ​മ്പ​ല​ക്കൊ​ല്ലി കോ​ള​നി​യി​ൽ 11 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഭൂ​മി​ക്ക് ഇ​പ്പോ​ഴും കൈ​വ​ശാ​വ​കാ​ശ​മി​ല്ല. അ​തി​നാ​ൽ സ്വ​ന്ത​മാ​യി വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ല. വൈ​ദ്യു​തി ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ആ​ന​ക​ളു​ടെ​യും ക​ടു​വ​യു​ടെ​യും കാ​ട്ടി​ക​ളു​ടെ​യും ചൂ​രു മ​ണ​ക്കു​ന്ന ഭ​യ​മു​ള്ള കാ​ട്ടി​ൽ മ​ണ്ണെ​ണ്ണ വി​ള​ക്കി​ന് മു​ന്നി​ൽ ക​രു​പ്പി​ടി​പ്പി​ച്ച​താ​ണ് ഇ​വ​രു​ടെ ബാ​ല്യം. തൊ​ഴി​ലു​റ​പ്പൊ​ക്കെ വ​ന്ന​ത് ഇ​പ്പോ​ഴാ​ണ്. അ​തി​നു മു​മ്പ് മി​ക്ക​വാ​റും പ​ട്ടി​ണി​യാ​ണ്.

രാ​വി​ലെ ക​ഞ്ഞി​യോ ക​ഞ്ഞി​വെ​ള്ള​മോ. രാ​ത്രി​യും ക​ഞ്ഞി. അ​സു​ഖ​മോ മ​ര​ണ​മോ വ​ന്നാ​ൽ റോ​ഡി​ലേ​ക്ക് ചു​മ​ന്നു വേ​ണം കൊ​ണ്ടു​പോ​കാ​ൻ. നാ​ലു കി.​മീ. അ​ക​ലെ​യു​ള്ള പൊ​ഴു​ത​ന ഹെ​ൽ​ത്ത് സെ​ൻ​റ​റോ എ​ട്ട് കി.​മീ. അ​ക​ലെ​യു​ള്ള വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ ആ​ണ് ആ​ശ്ര​യം. ക​ഴി​ഞ്ഞ ആ​ഴ്ച​പോ​ലും പ്ര​സ​വ വേ​ദ​ന​യു​ണ്ടാ​യ സ്ത്രീ​യെ നാ​ലു​പേ​ർ തോ​ളി​ൽ ചു​മ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ്പോ​ൾ അ​വി​ടെ ഡോ​ക്ട​റു​മി​ല്ലാ​യി​രു​ന്നു. റോ​ഡി​െ​ൻ​റ അ​വ​സ്ഥ കാ​ര​ണം ഒ​രു ടാ​ക്സി​യും ഇ​വി​ടേ​ക്ക് വ​രി​ല്ല. എ​വി​ടെ​പ്പോ​യാ​ലും എ​സ്.​ടി​യാ​ണെ​ന്ന ക​ളി​യാ​ക്ക​ലു​ക​ൾ, അ​വ​ഹേ​ള​ന​ത്തിെ​ൻ​റ നോ​ട്ട​ങ്ങ​ൾ, ഒ​ഴി​വാ​ക്ക​ലിെ​ൻ​റ ശ​ബ്​​ദ​ങ്ങ​ൾ, ആ​ട്ട​ലു​ക​ൾ. അ​ങ്ങ​നെ​യാ​ണ് അ​ച്ഛ​ൻ വെ​ള്ള​ന് സു​രേ​ഷ് എ​ന്ന് പേ​രു മാ​റ്റേ​ണ്ടി​വ​ന്ന​ത്. അ​വി​ടെ​നി​ന്നാ​ണ് പ​ഠി​ച്ചാ​ലേ ര​ക്ഷ​യു​ള്ളൂ എ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലേ​ക്ക് അ​വ​ർ എ​ത്തി​യ​ത്.

സു​രേ​ഷ്, ക​മ​ല, സു​ഷി​ത

അ​ച്ഛ​ൻ വെ​ള്ള​ൻ എ​ന്ന സു​രേ​ഷ് അെ​മ്പ​യ്ത്ത് ഗു​രു​വാ​ണ്. വീ​ടി​ന് മു​ന്നി​ൽ ഇ​പ്പോ​ഴും അെ​മ്പ​യ്ത്ത് ബോ​ർ​ഡു​ണ്ട്. സ്ത്രീ​ക​ൾ അ​ട​ക്കം എ​ല്ലാ​വ​ർ​ക്കും അ​റി​യാം അെ​മ്പ​യ്ത്ത്. ഇ​തി​ന് പു​റ​മെ അ​മ്പ്, വി​ല്ല്, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ എ​ന്നി​വ​യൊ​ക്കെ ഉ​ണ്ടാ​ക്കി വി​ൽ​ക്കും സു​രേ​ഷ്. ജ്യോ​തി​ഷം, കൈ​രേ​ഖ ശാ​സ്ത്രം ,പ​രി​സ്ഥി​തി​ശാ​സ്ത്രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ജ്ഞാ​ന​മു​ണ്ട്.

ഇ​തേ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ എ​ടു​ക്കാ​റു​ണ്ട്. ദി​നേ​ന അ​ഞ്ച് പ​ത്ര​ങ്ങ​ൾ വാ​യി​ക്കും. പു​സ്ത​ക​ങ്ങ​ൾ തേ​ടി​പ്പി​ടി​ക്കും. വി​ദ്യാ​ഭ്യാ​സ​ത്തിെ​ൻ​റ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ചെ​റു​പ്പത്തിലേ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു​വെ​ന്ന് സു​രേ​ഷ് പ​റ​യു​ന്നു. പ​ക്ഷേ, ജീ​വി​ത ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ഒ​മ്പ​താം ക്ലാ​സ് വ​രെ​യേ പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളു. അ​തിെ​ൻ​റ വേ​ദ​ന ഇ​പ്പോ​ഴും ഉ​ള്ളി​ൽ പു​ക​യു​ന്നു​ണ്ട്. അ​ന്ന് പ​ത്താം​ക്ലാ​സ് ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​വു​മാ​യി​രു​ന്നു. 1982ൽ ​പി.​എ​സ്.​സി പ​രീ​ക്ഷ​യി​ൽ 14ാം റാ​ങ്കി​ൽ വ​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി ഇ​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​നം കി​ട്ടി​യി​ല്ല.

അ​ന്നേ എ​ടു​ത്ത പ്ര​തി​ജ്ഞ​യാ​ണ്, വീ​ടും ഭൂ​മി​യും ഭ​ക്ഷ​ണ​വും ഇ​ല്ലെ​ങ്കി​ലും കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ച് ഒ​രു നി​ല​യി​ൽ എ​ത്തി​ക്കും. മൂ​ത്ത മ​ക​ൾ സു​ഷി​ത​യെ ന​ന്നാ​യി പ​ഠി​പ്പി​ച്ചു. അ​വ​ൾ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് 85 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​യി​രു​ന്നു. അ​വ​ൾ പ​ഠി​ച്ച ത​രി​യോ​ട് നി​ർ​മ​ല ഹൈ​സ്കൂ​ളി​ൽ അ​ന്ന് ഏ​റ്റ​വും മി​ക​ച്ച മാ​ർ​ക്ക്. പി​ന്നീ​ട് പ്ല​സ് ടു​വും ജെ.​ഡി.​എ​സും ഡി​പ്ലോ​മ​യും പ​ഠി​ച്ച് ഇ​പ്പോ​ൾ ഒ​റ്റ​പ്പാ​ല​ത്ത് കോ​ട​തി​യി​ൽ അ​റ്റ​ൻ​ഡ​റാ​ണ്. കോ​ള​നി​യി​ൽ​നി​ന്ന് സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ എ​ത്തു​ന്ന ആ​ദ്യ​ത്തെ​യാ​ൾ.

പൊ​രു​ത​ലി​െ​ൻ​റ സാ​ക്ഷ്യം

ശ്രീ​ധ​ന്യ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ സ്വ​പ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്. ഒ​ന്നാം ക്ലാ​സ് തൊേ​ട്ട മി​ടു​ക്കി​യാ​യി​രു​ന്നു അ​വ​ൾ. അ​ഞ്ച് വ​യ​സ്സു മു​ത​ൽ നാ​ലു കി.​മീ. ന​ട​ന്നാ​ണ് ത​രി​യോ​ട് സെ​ൻ​റ് മേ​രീ​സ് യു.​പി. സ്കൂ​ളി​ൽ പോ​യ​ത്. അ​മ്മ​യോ അ​ച്ഛ​നോ കൂ​ടെ​പ്പോ​യാ​ൽ കു​ടും​ബം പ​ട്ടി​ണി​യാ​വും. അ​ന്ന് തൊ​ഴി​ലു​റ​പ്പൊ​ന്നു​മി​ല്ല. സാ​ധാ​ര​ണ മു​ത​ലാ​ളി​മാ​രു​ടെ വീ​ട്ടി​ലാ​ണ് ജോ​ലി. രാ​ത്രി ര​ണ്ടു മ​ണി വ​രെ​യൊ​ക്കെ മ​ണ്ണെ​ണ്ണ വി​ള​ക്കിെ​ൻ​റ വെ​ളി​ച്ച​ത്തി​ൽ ഇ​രു​ന്നു പ​ഠി​ച്ചു. ഒ​മ്പ​താം ത​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ക​റ​ൻ​റ് ല​ഭി​ച്ച​ത്. എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് 85 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ചു. പ്ല​സ്​ ടു​വി​നും ന​ല്ല മാ​ർ​ക്ക് കി​ട്ടി. സാ​ധാ​ര​ണ 18 വ​യ​സ്സാ​യാ​ൽ പെ​ൺ​കു​ട്ടി​ക​ളെ കെ​ട്ടി​ച്ച് വി​ടും.

പ​ക്ഷേ, സ്വ​ന്തം​കാ​ലി​ൽ നി​ൽ​ക്കാ​ൻ ശേ​ഷി​വ​ന്നി​ട്ട് മ​തി ക​ല്യാ​ണം എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ തീ​രു​മാ​നം. ഡി​ഗ്രി​ക്ക് കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ ചേ​ർ​ന്നു. സു​വോ​ള​ജി​യാ​യി​രു​ന്നു വി​ഷ​യം. പ​രീ​ക്ഷ​യി​ൽ 86 ശ​ത​മാ​നം മാ​ർ​ക്ക്. എം.​എ​സ്​​സി അ​പ്ലൈ​ഡ് സു​വോ​ള​ജി കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സി​ൽ​നി​ന്ന് എ ​വ​ൺ ഗ്രേ​ഡ്. എ​ല്ലാം മെ​റി​റ്റി​ലാ​യി​രു​ന്നു അ​ഡ്മി​ഷ​ൻ. സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്​ ഉ​ണ്ടാ​യി​രു​ന്നു. അ​ധ്യാ​പ​ക​രും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചു. സ്കൂ​ളി​ൽ പ​ഠി​ക്കുേ​മ്പാ​ൾ എ​ന്താ​വാ​നാ​ണ് ആ​ഗ്ര​ഹം എ​ന്ന് ചോ​ദി​ക്കുേ​മ്പാ​ൾ വ​ക്കീ​ൽ ആ​ക​ണം, പൊ​ലീ​സ് ആ​ക​ണം എ​ന്നൊ​ക്കെ​യാ​യി​രു​ന്നു പ​റ​യാ​റു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​ള​ജ് കാ​ല​ത്താ​ണ് െഎ.​എ.​എ​സ് മോ​ഹ​ത്തിെ​ൻ​റ ചി​റ​ക് പ​ട​ർ​ത്തി​യ​ത്. പ​ക്ഷേ, എ​ങ്ങ​നെ, ആ​രോ​ട് ബ​ന്ധ​പ്പെ​ട​ണം എ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു.

ഒ​രു സ​ബ്​​ക​ല​ക്​​ട​റു​ടെ മാ​സ് എ​ൻ​ട്രി

പി.​ജി. ക​ഴി​ഞ്ഞ ശേ​ഷം വൈ​ത്തി​രി​യി​ൽ ട്രൈ​ബ​ൽ ടൂ​റി​സം ഡെ​വ​ല​പ്മെ​ൻ​റിെ​ൻ​റ ഒാ​ഫി​സി​ൽ പ്രോ​ജ​ക്ട് അ​സി​സ്​​റ്റ​ൻ​റാ​യി ജോ​ലി​ചെ​യ്യുേ​മ്പാ​ഴാ​ണ് ഒ​രു പ​രി​പാ​ടി​ക്ക് അ​ന്ന് മാ​ന​ന്ത​വാ​ടി സ​ബ് ക​ല​ക്ട​റാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​ർ ശ്രീ​റാം സാം​ബ​ശി​വ റാ​വു ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തു​ന്ന​ത്. യോ​ഗ​ത്തി​ൽ മി​നു​ട്ട്സ് എ​ഴു​താ​നാ​ണ് പോ​യ​ത്. അ​തു​വ​രെ ഒ​രു ക​ല​ക്ട​റെ നേ​രി​ൽ ക​ണ്ടി​ട്ടി​ല്ല. സ​ബ്ക​ല​ക്ട​ർ ക​ട​ന്നു​വ​ന്ന​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രും സ​ദ​സ്സും കാ​ണി​ച്ച ആ​ദ​ര​വ് അ​ദ്​​ഭു​തം കൊ​ള്ളി​ച്ചു. ഒ​രു െഎ.​എ.​എ​സു​കാ​ര​ന്/​രി​ക്ക് എ​ത്ര​യെ​ല്ലാം അ​ധി​കാ​ര​ശേ​ഷി​യു​ണ്ടെ​ന്ന് അ​ന്നാ​ണ് ബോ​ധ്യ​മാ​യ​ത്. അ​തൊ​രു സ്പാ​ർ​ക്ക് ആ​യി​രു​ന്നു.

പ​രി​പാ​ടി​ക്ക് ശേ​ഷം സാം​ബ​ശി​വ റാ​വു​വുമാ​യി സം​സാ​രി​ച്ചു. െഎ.​എ.​എ​സ് എ​ൻ​ട്ര​ൻ​സ് എ​ഴു​താ​ൻ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ടു വെ​ച്ചാ​യി​രു​ന്നു എ​ൻ​ട്ര​ൻ​സ്. ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ജ​യി​ച്ചു. 2016 സെ​പ്റ്റം​ബ​ർ നാ​ലി​ന് തി​രു​വ​ന​ന്ത​ര​പു​ര​ത്തെ മ​ണ്ണ​ന്ത​ല ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് സി​വി​ൽ സ​ർ​വി​സ​സ് ട്രെ​യി​നി​ങ് എ​ക്സാ​മി​നേ​ഷ​ൻ സെ​ൻ​റ​ർ സൊ​സൈ​റ്റി​യി​ൽ കോ​ച്ചി​ങ്ങി​ന് ചേ​ർ​ന്നു. രാ​പ്പ​ക​ൽ പ​ഠ​ന​ത്തിെ​ൻ​റ നാ​ളു​ക​ളാ​യി​രു​ന്നു പി​ന്നീ​ട്. പ​ക്ഷേ, 2017ലെ ​പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ ഒ​രു പേ​പ്പ​ർ ന​ഷ്​​ട​മാ​യി.

ജോ​ലി ന​ഷ്​​ടം, അ​പ​ക​ടം, രോ​ഗം

കു​ടും​ബ​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളു​ടെ കാ​ലം കൂ​ടി​യാ​യി​രു​ന്നു അ​ത്. ചേ​ച്ചി​യു​ടെ മ​ക​ന് കാ​ൻ​സ​ർ ബാ​ധി​ച്ചു. അ​ത് കു​ടും​ബ​ത്തെ ത​ള​ർ​ത്തി. നേ​ര​ത്തെ അ​നി​യ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​പ്പോ​ൾ അ​മി​ത അ​വ​ധി വ​ന്ന​തി​നെ തു​ട​ർ​ന്ന് പി​താ​വ് സു​രേ​ഷി​ന് തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്ത് പൊ​ലീ​സ് ഡി.​സി.​ആ​ർ.​ബി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജോ​ലി ന​ഷ്​​ട​മാ​യി. ഇ​തി​നു ശേ​ഷം ശ്രീ​ധ​ന്യ​യു​ടെ താ​ൽ​ക്കാ​ലി​ക ജോ​ലി​യി​ലെ വ​രു​മാ​ന​മാ​യി​രു​ന്നു കു​ടും​ബ​ത്തിെ​ൻ​റ ആ​ശ്ര​യം.

െഎ.​എ.​എ​സ് പ​ഠ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ആ ​വ​രു​മാ​നം ന​ഷ്​​ട​മാ​യ​തി​ന് പി​ന്നാ​ലെ ചി​കി​ത്സ​ബാ​ധ്യ​ത കൂ​ടി വ​ന്നു. പ​ല​രും പി​ന്തി​രി​പ്പി​ച്ച സ​മ​യ​മാ​യി​രു​ന്നു അ​ത്. പ​ക്ഷേ, ഒ​രു ആ​ദി​വാ​സി​ക്ക് ഇ​ത് സാ​ധി​ക്കും എ​ന്ന് തെ​ളി​യി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ, പൊ​ലീ​സി​ൽ നി​യ​മ​നം കി​ട്ടി​യെ​ങ്കി​ലും െഎ.​എ.​എ​സി​ന് വേ​ണ്ടി അ​ത് ഉ​പേ​ക്ഷി​ച്ചു. പേ​പ്പ​ർ ന​ഷ്​​ട​മാ​യ​തി​നാ​ൽ മ​ണ്ണ​ന്ത​ല​യി​ലെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ഇ​നി പ​ഠി​ക്കാ​നാ​വി​ല്ല. സ്വ​കാ​ര്യ​സ്ഥാ​പ​ന​മാ​ണ് ആ​ശ്ര​യം. പ​ക്ഷേ, അ​വി​ടെ വ​ൻ​തു​ക ഫീ​സ് വേ​ണം. ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​ഞ്ഞ​തോ​ടെ ക്ലാ​സി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​ർ അ​നു​വ​ദി​ച്ചു. താ​മ​സി​ക്കാ​ൻ ഒ​രി​ടം വേ​ണ​മാ​യി​രു​ന്നു. പു​സ്ത​ക​ങ്ങ​ൾ​ക്കും മ​റ്റുെ​മ​ല്ലാം ന​ല്ല പൈ​സ വേ​ണം. ചി​കി​ത്സ​യും ന​ട​ക്ക​ണം. അ​മ്മ ക​മ​ല കു​ടും​ബ​ശ്രീ​യി​ൽ​നി​ന്ന് 4000 രൂ​പ ക​ട​മെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ചേ​ച്ചി​യു​ടെ മ​ക​െ​ൻ​റ ചി​കി​ത്സ​ക്കാ​യി ഒ​രു വീ​ട് വാ​ട​ക​ക്കെ​ടു​ത്തു. അ​വ​നെ പ​രി​പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ​ഠി​ത്തം. 2018 ജൂ​ണി​ൽ വീ​ണ്ടും പ്രി​ലി​മി​ന​റി എ​ഴു​തി. ഒ​ക്ടോ​ബ​റി​ൽ മെ​യി​ൻ പേ​പ്പ​റു​ക​ളും. ന്യൂ​ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു ഇ​ൻ​റ​ർ​വ്യൂ. അ​ത് ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ള​യ​ത്തി​ൽ പി.​ജി​ക്ക് അ​ട​ക്കം പ​ഠി​ച്ച പു​സ്ത​ക​ങ്ങ​ളെ​ല്ലാം ന​ശി​ച്ചി​രു​ന്നു. ഷോ​ക്കേ​റ്റ് കൈ​ക്ക് പ​രി​ക്കും പ​റ്റി. ആ ​വേ​ദ​ന​യും ക​ട​ന്നാ​ണ് മ​ല​യാ​ള​ത്തിെ​ൻ​റ അ​ഭി​മാ​ന​ത്തി​ന് 410ാം റാ​ങ്ക് വാ​ർ​ത്ത വ​ന്ന​ത്.

Loading...
COMMENTS