Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നീതു ജോൺസൺ ഞാനല്ല; സി.പി.എം വ്യാജപ്രചാരണത്തിനെതിരെ കേസ്​ നൽകുമെന്ന്​ കെ.എസ്​.യു ​നേതാവ്​
cancel
Homechevron_rightNewschevron_rightKeralachevron_right'നീതു ജോൺസൺ' ഞാനല്ല;...

'നീതു ജോൺസൺ' ഞാനല്ല; സി.പി.എം വ്യാജപ്രചാരണത്തിനെതിരെ കേസ്​ നൽകുമെന്ന്​ കെ.എസ്​.യു ​നേതാവ്​

text_fields
bookmark_border

കൊച്ചി: സമൂഹമാധ്യമങ്ങളിൽ ഏറെ രാഷ്​ട്രീയ ചർച്ചകൾക്ക്​ വഴിവെച്ച 'നീതു ജോൺസൺ' താനാണെന്ന പ്രചാരണത്തിനെതിരെ​ കെ.എസ്​.യു നേതാവ്​ ശ്രീദേവ് സോമൻ​ പൊലീസിൽ പരാതി നൽകി. വടക്കാഞ്ചേരി എം.എൽ.എ അനില്‍ അക്കരക്ക്​ നീതു ജോണ്‍സണ്‍ എന്ന അക്കൗണ്ടിൽ നിന്നും കത്തെഴുതിയത്​ താനാണെന്ന തരത്തിൽ ഡി.വൈ.​എഫ്​.ഐ പ്രവർത്തകർ വ്യാജ പ്രചാരണം നടത്തുകയാണ്​. അനിൽ അക്കരയെ കണ്ടിട്ടുണ്ട്​ എന്നല്ലാതെ എനിക്ക്​ അദ്ദേഹത്തേയോ അദ്ദേഹത്തിന്​ തന്നെയോ പരിചയമില്ലെന്നും ശ്രീദേവ്​ സോമൻ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

വീടില്ലാതെ പുറ​േമ്പാക്കിൽ കഴിയുകയാണെന്ന്​ കത്തെഴുതിയ 'നീതു ജോൺസണ്​' വീടും സ്​ഥലവും നൽകാൻ അനിൽ അക്കര എം.എൽ.എ ഇന്ന്​ റോഡരികിൽ ​രണ്ടര മണിക്കൂ കാത്തിരുന്നിരുന്നു​. എന്നാൽ, നീതുവോ കുടുംബമോ പരിചയമുള്ളവരോ വന്നില്ല. ഒടുവിൽ, രാവിലെ ഒമ്പത്​ മണിമുതൽ റോഡരികിൽ നിൽപുറപ്പിച്ച എം.എൽ.എയും വടക്കാഞ്ചേരി മങ്കര വാർഡ്​ കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യഹരിദാസ്​ എം.പിയും 11.30 ഓടെ മടങ്ങുകയായിരുന്നു.

ലൈഫ്​ മിഷൻ പദ്ധതിയുടെ ഗുണഭോക്താവ്​ എന്ന രീതിയിലാണ്​ മങ്കരയിലെ 'നീതു ജോണ്‍സണ്‍' എന്ന വിദ്യാര്‍ഥിനി അനിൽ അക്കരക്ക്​ കത്തെഴുതിയിരുന്നത്​. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക്​ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൈഫ്​മിഷൻ അഴിമതിക്കെതിരെ എം.എൽ.എ രംഗത്തുവന്നത്​, നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങൾക്ക്​ അടച്ചുറപ്പുള്ള വീടെന്ന സ്വപ്​നത്തിന്​ വിലങ്ങുതടിയായതായി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കത്തെഴുതിയ 'നീതു ജോൺസൺ' സി.പി.എം കേന്ദ്രങ്ങൾ സൃഷ്​ടിച്ച വ്യാജ പ്രൊഫൈലാണെന്നാണ്​ അനിൽ അക്കര ആരോപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil akkara mlaSreedev S S Somanneethu johnson
Next Story