You are here

ശ്രീചിത്രയിൽ നിരാലംബർക്ക്​ ചികിത്സ സൗജന്യം

  • പാവപ്പെട്ടവർക്ക്​ 40 ശതമാനം ഇളവ്

00:11 AM
22/11/2019

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​ഴെ​യു​ള്ള നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​ക്കും. സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ ബി.​പി.​എ​ല്‍ മാ​ന​ദ​ണ്ഡം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും സൗ​ജ​ന്യ ചി​കി​ത്സ. ഇ​ള​വ് നേ​ടു​ന്ന​തി​ന് റേ​ഷ​ന്‍ കാ​ര്‍ഡ് മാ​ത്രം ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി. വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഉ​ള്‍പ്പെ​ടെ മ​റ്റ് രേ​ഖ​ക​ള്‍ ആ​വ​ശ്യ​മി​ല്ല. സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി പ​രി​ഗ​ണി​ച്ച് രോ​ഗി​ക​ളെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ളി​ത​വും സു​താ​ര്യ​വു​മാ​ക്കും.

ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി നി​ർ​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ്​ ഗ​വേ​ണി​ങ്​ ബോ​ഡി തീ​രു​മാ​നം. ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​ഴെ നി​രാ​ലം​ബ രോ​ഗി​ക​ളെ (ബി.​പി.​എ​ൽ-​ഡി) കാ​റ്റ​ഗ​റി എ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. ഇ​വ​ര്‍ക്ക് ചി​കി​ത്സ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​ഴെ​യു​ള്ള മ​റ്റു​ള്ള​വ​രെ (ബി.​പി.​എ​ൽ) കാ​റ്റ​ഗ​റി ബി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 40 ശ​ത​മാ​നം ഇ​ള​വ് ന​ല്‍കും.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ല്‍ക്കു​ന്ന​വ​ര്‍ക്ക് മ​റ്റെ​വി​ടെ നി​ന്നെ​ങ്കി​ലും സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ബാ​ക്കി തു​ക​യി​ല്‍ 40 ശ​ത​മാ​നം ഇ​ള​വോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍കും. ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ മു​ക​ളി​ലു​ള്ള​വ​ര്‍ (എ.​പി.​എ​ൽ), ചി​കി​ത്സ സൗ​ജ​ന്യം ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ, റേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​ർ, വി​ദേ​ശി​ക​ള്‍ എ​ന്നി​വ​ര്‍ ചി​കി​ത്സ ചെ​ല​വ് പൂ​ര്‍ണ​മാ​യും വ​ഹി​ക്ക​ണം. ഇ​വ​ർ കാ​റ്റ​ഗ​റി ഡി​യി​ല്‍ ആ​യി​രി​ക്കും. മെ​ഡി​ക്ക​ല്‍ റീ ​ഇം​ബേ​ഴ്‌​സ്‌​മ​െൻറ്, ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ എ​ന്നി​വ​യു​ള്ള ബി.​പി.​എ​ല്‍ കാ​ര്‍ഡ് ഉ​ട​മ​ക​ളും കാ​റ്റ​ഗ​റി ഡി​യി​ല്‍പെ​ടും. 

റേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​ര്‍ക്ക് കാ​റ്റ​ഗ​റി മാ​റ്റു​ന്ന​തി​ന് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണാ​ൻ സൗ​ക​ര്യം ഒ​രു​ക്കും. റേ​ഷ​ന്‍ കാ​ര്‍ഡ് ഉ​ണ്ടാ​യി​ട്ടും ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ഹാ​ജ​രാ​ക്കാ​ത്ത​വ​ര്‍ക്ക് ഇ​തി​​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ല. സ​ര്‍ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് പ​രാ​തി​ക്കാ​രു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി വി​ല​യി​രു​ത്തി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.

Loading...
COMMENTS