Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്കൃ​ത...

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ലയിലെ​ റാങ്ക്​ ലിസ്​റ്റ്​ 'ശീർഷാസനം' ചെയ്​തെന്ന്​ സബ്​ജക്​ട്​ എക്​സ്​പെർട്ട്

text_fields
bookmark_border
Sree Sankaracharya University
cancel

കാ​ല​ടി: സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 55ല​ധി​കം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി​യും കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ച്ചും ന​ട​ത്തു​ന്ന നി​യ​മ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. സർവകലാശാലയിലെ സബ്​ജക്​ട്​ എക്​സ്​പെർട്ട്​ ആയി അധ്യാപക നിയമന അഭിമുഖത്തിൽ പ​ങ്കെടുത്ത ഡോ. ഉമർ തറമേൽ റാങ്ക്​ലിസ്​റ്റ്​ അട്ടിമറിച്ചതിനെതി​െര പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്​.

'അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും നിനക്കാത്ത മട്ടിൽ, റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നും ഇതാദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട് '' -ഉമർ തറമേൽ ഫേസ്​ബുക്കിൽ കുറിച്ചു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​മാ​ണ് റാ​ങ്ക് ലി​സ്​​റ്റ് അം​ഗീ​ക​രി​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് നി​യ​മ​ന​കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗ​മ​ട​ക്കം സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​ണ​മാ​യും അ​ട​ച്ച​പ്പോ​ഴും ക​ഴി​ഞ്ഞ മാ​സം 22ന്​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ഭി​മു​ഖ​വും സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി യോ​ഗ​വും ന​ട​ന്നി​രു​ന്നു. സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ന​ട​ന്ന ദി​വ​സം രാ​ത്രി വൈ​കി​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണി​ലൂ​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട്​ പു​റം​ലോ​കം അ​റി​യു​ന്ന​ത്.

ഏ​റെ​നാ​ള​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും മ​റ്റ്​ യോ​ഗ്യ​ത​ക​ളു​മു​ള്ള​തെ​ന്ന്​ അ​ഭി​മു​ഖ സ​മി​തി​ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി റാ​ങ്ക്​​ലി​സ്​​റ്റി​ൽ വ​ള​രെ പി​റ​കി​ലു​ള്ള സി.​പി.​എം മു​ൻ എം.​പി​ എം.ബി രാജേഷിന്‍റെ ഭാര്യ നിനിത മണിച്ചേരിക്ക്​​​ നി​യ​മ​നം ന​ൽ​കി​യെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ക്കു​ന്നു. 2019 സെ​പ്റ്റം​ബ​ർ 26നാ​ണ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ ആ​ദ്യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ​ത്.

സം​വ​ര​ണ​ക്ര​മം തെ​റ്റി​ച്ച​താ​യി കോ​ട​തി​യി​ൽ പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 30ന്​ ​പു​ന​ർ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ര​ണ്ട്​ വി​ജ്ഞാ​പ​ന​ത്തി​ലും സം​വ​ര​ണ​ക്ര​മ​വും വി​വി​ധ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ര​ണ്ടാം വി​ജ്ഞാ​പ​ന​ത്തി​ലെ മാ​റ്റ​ങ്ങ​ൾ സി​ൻ​ഡി​ക്കേ​റ്റി​െൻറ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ അം​ഗീ​ക​രി​ച്ച​ത്.

അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ തോ​ന്നി​യ​പോ​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യും പ്ര​ഫ​സ​ർ, അ​സോ. പ്ര​ഫ​സ​ർ എ​ന്നി​വ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു​മാ​ണ്​ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റാ​റ്റ്യൂ​ട്ടി​ന് വി​രു​ദ്ധ​മാ​യി യു.​ജി.​സി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചും സം​വ​ര​ണ ത​ത്ത്വ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചും ന​ട​ത്തു​ന്ന നി​യ​മ​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

Show Full Article
TAGS:Sree Sankaracharya University 
Next Story