ശ്രീകേരളവർമ്മ കോളജ് പ്രിൻസിപ്പലിെൻറ രാജി സ്വീകരിച്ചു; ഡോ. ആർ ബിന്ദുവിന് ചുമതല
text_fieldsതൃശൂർ: ശ്രീ കേരളവർമ്മയിലെ വൈസ് പ്രിൻസിപ്പൽ നിയമന വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ പ്രഫ. ജയദേവൻ നൽകിയ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ആർ ബിന്ദുവിന് പ്രിൻസിപ്പലിെൻറ ചുമതല നൽകി.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവെൻറ ഭാര്യയാണ് ബിന്ദു. ബിന്ദുവിന് കൂടുതൽ അധികാരങ്ങൾ നൽകി നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ജയദേവെൻറ രാജി.
ജയദേവെൻറ നടപടിയിൽ കോളജ് മാനേജ്മെൻറ് കൊച്ചിൻ ദേവസ്വം ബോർഡ് കടുത്ത അതൃപ്തിയിലാണ്. അനാവശ്യമായി വിവാദത്തിന് സാഹചര്യമൊരുക്കിയെന്ന വിലയിരുത്തലിലാണ് ബോർഡ്. ഇക്കാര്യം ജയദേവനെ അറിയിച്ചുവെന്നാണ് വിവരം.
പ്രിൻസിപ്പൽ നിയമന തർക്കത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ ശമ്പള പട്ടികയിൽ ഒപ്പിടാൻ മാത്രം അധികാരമുള്ള പ്രിൻസിപ്പൽ ഇൻ-ചാർജ് മാത്രമായിരുന്നു ജയദേവന് ഉണ്ടായിരുന്നത്. കേസിൽ വിധി വരാനിരിക്കുകയാണ്. കിഫ്‌ബി അടക്കമുള്ള പദ്ധതികളുടെ മേൽനോട്ട ചുമതലയടക്കം വൻ അധികാരമാണ് വൈസ് പ്രിൻസിപ്പലിന് നൽകിയിട്ടുള്ളത്.