Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുരുക്കിലായി പൊലീസ്​;...

കുരുക്കിലായി പൊലീസ്​; മരിച്ച ശ്രീജിത്തിനെതിരെ പരാതി നൽകിയിട്ടില്ലെന്ന്​ കുടുംബം

text_fields
bookmark_border
കുരുക്കിലായി പൊലീസ്​; മരിച്ച ശ്രീജിത്തിനെതിരെ പരാതി നൽകിയിട്ടില്ലെന്ന്​ കുടുംബം
cancel

പറവൂർ: വരാപ്പുഴയിൽ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന്​​ വെളിപ്പെടുത്തൽ. വീടുകയറി ആക്രമണത്തെ തുടർന്ന്​ ആത്മഹത്യ ചെയ്ത വാസുദേവ​​​െൻറ മകന്‍ വിനീഷാണ്​ പൊലീസിനെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. അക്രമികളുടെ കൂട്ടത്തില്‍ പൊലീസ് പിടിച്ച ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നാണ്​ വിനീഷ് പറയുന്നത്​.  

 മരിച്ച ശ്രീജിത്തിനെതിരെ പരാതിപ്പെട്ടിട്ടില്ല. പ്രതി മറ്റൊരു ശ്രീജിത്താണ്​. ശശിയുടെ മകൻ ശ്രീജിത്തിനെതിരെയാണ്​ പരാതി നൽകിയത്​. എന്നാൽ, കസ്​റ്റഡി മര്‍ദനത്തില്‍ മരിച്ചത് ഷേണായിപ്പറമ്പില്‍ ശ്രീജിത്താണ്. ഇൗ ശ്രീജിത്ത്​ ത​​​െൻറ അടുത്ത സുഹൃത്താണ്​. തങ്ങൾ തമ്മിൽ ഒരു പ്രശ്​നവും ഉണ്ടായിരുന്നില്ലെന്നും വിനീഷ്​ മാധ്യമങ്ങളോട് പറഞ്ഞു. വീട്​ ആക്രമിച്ച സംഘത്തിൽ മരിച്ച ശ്രീജിത്ത്​ ഉണ്ടായിരുന്നില്ലെന്നും ഒരു പരാതിയിലും ഇയാളുടെ പേര്​ പറഞ്ഞിട്ടി​ല്ലെന്നും വാസുദേവ​​​െൻറ സഹോദരൻ ദിവാകരനും വ്യക്​തമാക്കി.

പൊലീസ് പിടികൂടിയത് യഥാര്‍ഥ പ്രതിയെ അല്ലെന്ന് അയല്‍വാസി രഞ്ജിത് പൈയും പറഞ്ഞു. വീടുകയറി ആക്രമണം നടക്കു​േമ്പാൾ ശ്രീജിത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്നു. പൊലീസ്​ കസ്​റ്റഡിയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയി​ലിരിക്കെ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ്​ ശ്രീജിത്ത്​  മരിച്ചത്. ശ്രീജിത്തിന് അടിവയറ്റില്‍ കടുത്ത ആഘാതമേറ്റതും ആന്തരികാവയവങ്ങളിലെ രക്തസ്രാവവും ആരോഗ്യനില വഷളാക്കിയതായാണ്​ ചികിത്സാരേഖകളിലുള്ളത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscustodial deathsreejithmalayalam newsVarappuzha
News Summary - sree jith custody death-kerala news
Next Story