ശ്രീചിത്രയിൽ നിരീക്ഷണത്തിലായിരുന്നവരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്
text_fieldsതിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്. നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരുടെ സ്രവ പരിശോധന ഫലം കൂടി ലഭിച്ചതോടെയാണ് ആശങ്ക അകന്നത്. ശ്രീചിത്രയിലെ ഡോക്ടർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 179 പേർ നിരീക്ഷണത്തിലായിരുന്നു.
രോഗം ഭേദമായ ശ്രീചിത്രയിലെ ഡോക്ടർ ഇന്നലെ ആശുപത്രി വിട്ടിരുന്നു. ആശങ്ക വിട്ടൊഴിഞ്ഞതോടെ ശ്രീചിത്രയിൽ ഭാഗികമായി ചികിത്സ ആരംഭിച്ചു. ടെലി മെഡിസിൽ സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ഒ.പി ചികിത്സ ലഭ്യമാക്കും.
സ്പെഷ്യാലിറ്റി ക്ലിനിക്കുകളിൽ ചികിത്സയിലുള്ളവർക്കും ഈ സേവനം ലഭിക്കും. വിശദവിവരങ്ങൾക്ക് 0471-2524621 (ന്യൂറോളജി), 0471-2524533 (കാർഡിയോളജി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
