കോവിഡ് പരിശോധന: നിര്‍ണായക കണ്ടെത്തലുമായി ശ്രീചിത്ര
text_fieldsതിരുവനന്തപുരം: കോവിഡ്-19 പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെൻറര്‍. വൈറസിെൻറ എന്‍ ജീന്‍ കണ്ടെത്തുന്ന ആര്‍ടി ലാംപ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ അടിസ്ഥാന ടെസ്റ്റ് കിറ്റ് ശ്രീചിത്ര വികസിപ്പിച്ചു. ലോകത്ത് ആദ ്യമായി കോവിഡ് വൈറസ് എന്‍ ജീന്‍ കണ്ടെത്തുന്ന ഉപകരണത്തിന് ചിത്ര ജീന്‍ലാംപ്-എന്‍ എന്നു പേരും നൽകി.
ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയില്‍ ഉപകരണത്തിന് നൂറ് ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഐ.സി.എം.ആറിനെ അറിയിച്ചതായും അനുമതി ലഭിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനാവുമെന്നും ശ്രീചിത്ര മെഡിക്കല്‍ സെൻറര്‍ അറിയിച്ചു. ഒറ്റ പരിശോധനയിലൂടെ, കുറഞ്ഞ ചെലവില്‍ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ചിത്ര ജീന്‍ലാംപ്-എന്‍ വഴി കഴിയും. ഉപയോഗിച്ച് 10 മിനിറ്റിനകം ഫലം ലഭിക്കും. ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിള്‍ പരിശോധിക്കാം. ഒരു മെഷീനിൽ തന്നെ വന്‍തോതില്‍ പരിശോധന നടത്താം.
ഫ്ളൂറസെന്സിലെ മാറ്റം നോക്കി മെഷീനില്‍ ഫലമറിയാം. ഉപകരണത്തിെൻറ ചെലവും എന്‍ ജീനിെൻറ രണ്ട് മേഖലക്കുള്ള ടെസ്റ്റ് കിറ്റിെൻറ വിലയും അടക്കം ഒരു ടെസ്റ്റിന് ആയിരത്തില്‍ താഴെയാണ് ചെലവ്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹായത്തോടെയാണ് ജീന്‍ലാംപ്-എന്‍ വികസിപ്പിച്ചത്. വ്യവസായിക ഉൽപാദനത്തിനായി എറണാകുളത്തെ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന് സാങ്കേതികവിദ്യ കൈമാറി. ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും അപ്ലൈഡ് ബയോളജി വിഭാഗത്തിന് കീഴിലെ മോളിക്യുലാര്‍ മെഡിസിന് വിഭാഗത്തിലെ സയൻറിസ്റ്റ്-ഇന്‍-ചാർജുമായ ഡോ. അനൂപ് തെക്കുവീട്ടിലിെൻറ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
