Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിയുടെ ഭാര്യാസഹോദരന്‍ സിപിഎം വിട്ടു

text_fields
bookmark_border
കോടിയേരിയുടെ ഭാര്യാസഹോദരന്‍ സിപിഎം വിട്ടു
cancel

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാസഹോദരന്‍ സി.പി.എം വിട്ടു. പൊതുമേഖലാസ്ഥാപനമായ യുനൈറ്റഡ് ഇലക്ട്രിക്കൽസ് ഇന്‍ഡ്സ്ട്രീസ് എം.ഡി ആയിരുന്ന എസ്.ആർ വിനയകുമാർ ആണ് പാർട്ടി അംഗത്വം രാജി വച്ചത്. സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം അദ്ദേഹം ഉന്നയിച്ചിരുന്നു. പിണറായിയുടെ പിടിയിലാണ് പാർട്ടിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. കേശവദാസപുരം ബ്രാഞ്ച് കമ്മറ്റി അംഗം കൂടിയായിരുന്നു വിനയ കുമാർ.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ നഷ്ടപ്പെട്ട് പാർട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയെന്ന് വിനയകുമാർ ആരോപിച്ചിരുന്നു. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാറാതെ പാർട്ടിക്ക് രക്ഷയില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്. പാർട്ടി നേതൃത്വത്തിന് സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോട് പാർട്ടി അവഗണന കാണിക്കുന്നതായും വിവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇരട്ടത്താപ്പുണ്ടെന്നും അദ്ദേഹം വിമർശിച്ചിരുന്നു. 2009 മുതലാണ് വിനയകുമാർ പാർട്ടിയിലെത്തിയത്. മുൻ തലശ്ശേരി എംഎൽഎ എം.വി. രാജഗോപാലൻ മാസ്റ്ററുടെ മകനാണ് വിനയകുമാർ.

2023ൽ ചൂതാട്ടക്കേസിൽ എസ്.ആർ. വിനയകുമാർ ഉൾപ്പെടെ ഒമ്പതുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എം.ഡിയായിരുന്നു അന്ന് വിനയകുമാർ. ഇദ്ദേഹത്തിന്റെ പേരിൽ ട്രിവാന്‍ഡ്രം ക്ലബിൽ അനുവദിച്ച മുറിയിലായിരുന്നു ചൂതാട്ടം നടന്നത്. ഇവിടെനിന്ന് 5.5 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും സുഹൃത്തിന് മുറി ഉപയോഗിക്കാൻ നൽകിയതാണെന്നുമായിരുന്നു വിനയകുമാറിന്‍റെ വിശദീകരണം.

ചൂതാട്ടക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ വിനയകുമാറിനെതിരെ വകുപ്പുതല പരിശോധന നടത്തുമെന്ന് അന്നത്തെ വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. തുടർന്ന് 2024 ഡിസംബർ 18ന് മന്ത്രിസഭാ തീരുമാനപ്രകാരം യുണൈറ്റഡ് ഇലക്ട്രിക്കൽസ് എം.ഡി സ്ഥാനത്തുനിന്ന് വിനയകുമാറിനെ നീക്കി. പകരം പണ്ടംപുനത്തിൽ അനീഷ് ബാബുവിനെ നിയമിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodiyeri Relative Leaves CPM Party
Next Story