കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം –എസ്.ക്യൂ.ആർ. ഇല്യാസ്
text_fieldsമലപ്പുറം: കേരളത്തിലെ പ്രളയാനന്തര പുനർനിർമാണത്തിന് കേന്ദ്രസർക്കാർ പ്രത്യേക പാ ക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യൂ.ആർ. ഇല്യാ സ് ആവശ്യപ്പെട്ടു. കേരളത്തിനോട് കേന്ദ്രം കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വൈകരുത്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ വൻകിട ഖനനം അവസാനിപ്പിക്കണം.
കേരള ജനതയുടെ അതിജീവനത്തിന് പാർട്ടി എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രളയബാധിത മേഖലകൾ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ഷീമാ മുഹ്സിൻ, സെക്രട്ടറി ഇ.സി. ആയിഷ, സംസ്ഥാന സെക്രട്ടറിമാരായ സജീദ് ഖാലിദ്, കൃഷ്ണൻ കുനിയിൽ, ജില്ല നേതാക്കളായ മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, തസ്ലിം മമ്പാട് എന്നിവർ അനുഗമിച്ചു. കവളപ്പാറ, അമ്പുട്ടാം പൊട്ടി, പാതാർ, പോത്തുകല്ല്, എടക്കര തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
