Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാരക്കേസിൽ...

ചാരക്കേസിൽ നഷ്​ടപരിഹാരം ആവശ്യപ്പെടേണ്ടത്​ ​െഎ.എസ്​.ആർ.ഒ - ഡോ. ഡി. ശശികുമാരൻ

text_fields
bookmark_border
ചാരക്കേസിൽ നഷ്​ടപരിഹാരം ആവശ്യപ്പെടേണ്ടത്​ ​െഎ.എസ്​.ആർ.ഒ -  ഡോ. ഡി. ശശികുമാരൻ
cancel

തിരുവനന്തപുരം: ചാരക്കേസിൽ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ കേസിനു പോകേണ്ടത്​ ​​െഎ.എസ്​.ആർ.ഒയാണെന്ന്​ ​േകസിൽ പ്രതിയാക്കപ്പെട്ടിരുന്ന മുതിർന്ന ശാസ്​ത്രജ്​ഞൻ ശശികുമാരൻ. ചാരക്കേസുമൂലം രാജ്യത്തിനാണ്​ ഏറ്റവും നഷ്​ടമുണ്ടായത്​. ബഹിരാകാശ രംഗത്ത്​ ബഹുദൂരം പിന്നിലാകാൻ ഇത്​ ഇടവരുത്തി. അതിനാൽ ഗൂഢാ​േലാചന അന്വേഷിക്കണമെന്നും നഷ്​ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട്​ കേസിനുപോകേണ്ടത്​ ​െഎ.എസ്​. ആർ.ഒയാണ്​- ശശികുമാരൻ പറഞ്ഞു.

രാഷ്ട്രത്തിനുണ്ടായ നഷ്ടമാണ് പ്രധാനമെന്നതിനാലാണ് വ്യക്തിപരമായി നഷ്ടപരിഹാരത്തിന് കേസ് നൽകാതിരുന്നത്​. തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഒരു ഘട്ടത്തിലും ഭയപ്പെട്ടിരുന്നില്ല. എന്നാൽ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അനുഭവിച്ചത് ക്രൂരമായ ഒറ്റപ്പെടലാണെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ വഴികളിലൂടെയാണ് ഐ.എസ്.ആര്‍.ഒ കേസ് രൂപപ്പെടുത്തിയത്​. കേസിൽ ഒൗ​േദ്യാഗിക രഹസ്യ നിയമം ഉൾപ്പെടുത്തിയത്​ നിയമ വിരുദ്ധമായാണ്​. വിസകാലാവധി തീര്‍ന്നിട്ടും ഇവിടെ തുടർന്ന മാലിയുവതികളെ അറസ്റ്റ് ചെയ്ത ശേഷം ഔദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ചാരക്കേസ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത്തരമൊരു കേസെടുക്കാന്‍ കേരള പൊലീസിന് അധികാരമുണ്ടായിരുന്നില്ലെന്നും ശശികുമാരൻ പറഞ്ഞു.

കേസിൽ സി.​െഎ.എയുടെ ഇടപെടൽ സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്നും ശശികുമാരൻ ആരോപിച്ചു. റഷ്യയിൽ നിന്ന്​ കൊണ്ടുവരാൻ ഉദ്ദേശിച്ച ക്രയോജനിക് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട എല്ലാവരും കേസിൽ പ്രതിചേര്‍ക്കപ്പെട്ടു. ഇതുമാത്രം മതി സി.ഐ.എയുടെ ഇടപെടല്‍ സംശയിക്കാന്‍. നമ്പിനാരായണനും തനിക്കുമൊക്കെ ഉണ്ടായ വ്യക്തിപരമായ നഷ്ടത്തേക്കള്‍ പ്രശ്നം രാജ്യത്തിന്‍റെ ബഹിരാകാശ രംഗത്തിനുണ്ടായ നഷ്​ടമാണ്​ എന്നും ശശികുമാരൻ പറഞ്ഞു. മാലിയുവതികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrokerala newsmalayalam newsScientist Sasikumaran
News Summary - Spy Case: ISRO Should Go for Compensation - Kerala News
Next Story