Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് സി.പി.എം സെക്രട്ടറിയേറ്റിന്‍റെ പിന്തുണ

text_fields
bookmark_border
  • സാധാരണ നില പുനസ്ഥാപിച്ചാൽ കരാർ പരിശോധിക്കാമെന്ന്
സ്പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് സി.പി.എം സെക്രട്ടറിയേറ്റിന്‍റെ പിന്തുണ
cancel

തിരുവനന്തപുരം: സ്പ്രിൻക്ലർ ഡാറ്റാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന ്‍റെ പിന്തുണ. സർക്കാർ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അലങ്കോലമാക്കാനാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയി ക്കുന്നതെന്ന് ചൊവ്വാഴ്ച ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം, വ്യക്തിവിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കാ‍യി ഉപയോഗപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാക്കണം.

കോവിഡ് പ്രതിരോധ പ്രവർത്തന മികവിൽ വലിയ രീതിയിലുള്ള അംഗീകാരമാണ് സംസ്ഥാന സർക്കാറിനുണ്ടായത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നത്. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തമുണ്ട്.

എന്നാൽ, സാധാരണ നില പുനസ്ഥാപിച്ചാൽ ഈ ഘട്ടത്തിൽ കൈക്കൊണ്ട എല്ലാ നടപടികളും വിശദമായി പരിശോധിക്കും. അനുഭവങ്ങൾ ഉൾക്കൊള്ളുകയും അത് ഭാവിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sprinklr cpm state secretariat supports government
Next Story