Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പ്രിൻക്ലർ: സി.ബി.െഎ...

സ്​പ്രിൻക്ലർ: സി.ബി.െഎ അന്വേഷണം വേണം –കെ. സുധാകരൻ എം.പി

text_fields
bookmark_border
sudhakaran
cancel

കണ്ണൂർ: വിവാദമായ സ്​പ്രിൻക്ലർ ഇടപാടിനെക്കുറിച്ച്​ സി.ബി.െഎ അന്വേഷണം നടത്തണമെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസി ഡൻറ്​ കെ. സുധാകരൻ എം.പി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണ്​ അമേരിക്കൻ കമ്പനിയു മായി ഇടപാടെന്നാണ്​ െഎ.ടി. സെക്രട്ടറി വെളിപ്പെടുത്തിയത്​.

ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞിട്ടുണ്ട്​. ജനങ്ങളുടെ സ്വകാര്യത വിറ്റ്​ കാശുണ്ടാക്കുന്ന ആദ്യ സർക്കാറാണിത്​. കീഴവഴക്കവും ചട് ടങ്ങളും മുഴുവനും ലംഘിച്ചാണ്​ ഇടപാട്​ നടത്തിയതെന്ന്​ െഎ.ടി സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്​.

ഇൗ സാഹചര്യത്തിൽ വിവാദ സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ ഇടപാട്​ സംബന്ധിച്ച പുകമറ നീക്കാനും മുഴുവൻ വസ്​തുതയും പുറത്തുകൊണ്ടുവരാനും സി.ബി.െഎ അന്വേഷണം നടത്തണം. കെ.എം. ഷാജി എം.എൽ.എ നടത്തിയത്​ പ്രതിപക്ഷ ധർമമാണ്​. ജനപ്രതിനിധി എന്നനിലയിലുള്ള ഉത്തരവാദിത്തമാണ്​ അദ്ദേഹം നിർവഹിച്ചത്​.

സാമ്പത്തിക വിശ്വാസമില്ലാത്ത സർക്കാറാണിത്​. ജനങ്ങളിൽനിന്ന്​ ഫണ്ട്​ വാങ്ങിക്കുന്നുണ്ടെങ്കിൽ ചെലവഴിച്ച കണക്കും പറയേണ്ടിവരും. കണക്ക്​ ചോദിച്ചതിനെതിരെ കേസെടുത്തിരിക്കുകയാണ്​. കെ.എം. ഷാജിക്കെതിരെ വിജിലൻസ്​ റിപ്പോർട്ട്​ എഴുതിയത്​ ആരായാലും ആ ഉദ്യോഗസ്​ഥനെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യിക്കും.

വിജിലൻസ്​ കേസിലൂടെ കെ.എം. ഷാജിയെ തളക്കാനൊന്നും പിണറായിക്കോ എൽ.ഡി.എഫ്​ സർക്കാറിനൊ കഴിയില്ല. മുസ്​ലിം ലീഗിൽ നിന്ന്​ പുറത്താക്കിയ ഒരാളുടെ പരാതിയിലെടുത്ത കള്ളക്കേസാണ്​ ഇത്​. സി.പി.എമ്മുകാരുൾപ്പെടേയുള്ള സ്​കൂൾ കമ്മിറ്റി ആരോപണം നിഷേധിച്ചിട്ടുണ്ട്​.

അഴീക്കോട്​ മണ്ഡലത്തിൽ മുസ്​ലിം ലീഗിനകത്ത്​ കെ.എം. ഷാജിക്കെതിരെ ചെറിയതോതിൽ എതിർപ്പുണ്ട്​. അതി ​െൻറ ഫലമാണ്​ പരാതിയെന്നും കെ. സുധാകരൻ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അവബോധമാണ്​ കോവിഡ്​ 19നെ നിയന്ത്രിക്കാനായതി ​െൻറ അടിസ്​ഥാനം. കടുത്ത നിർദേശങ്ങളും കടുത്ത നിയന്ത്രണങ്ങളും ഉള്ളുതുറന്ന മനസ്സോടെ ജനങ്ങൾ ഏറ്റെടുത്തു. അല്ലാതെ ആറുമണിക്ക്​ നക്ഷത്രഫലം പറയുന്ന ജോത്സ്യനെപോലെ വന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രാപ്​തിയും കഴിവും അല്ല ഇൗ നേട്ടത്തിന്​ പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssprinklrexalogicPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - sprinklr case need to cbi investigation
Next Story