Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right87 ലക്ഷം റേഷൻ കാർഡ്​...

87 ലക്ഷം റേഷൻ കാർഡ്​ ഉടമകളുടെ വിവരങ്ങൾ സ്​പ്രിംഗ്ലറിന്​​ ലഭിച്ചു -രമേശ്​ ചെന്നിത്തല

text_fields
bookmark_border
87 ലക്ഷം റേഷൻ കാർഡ്​ ഉടമകളുടെ വിവരങ്ങൾ സ്​പ്രിംഗ്ലറിന്​​ ലഭിച്ചു -രമേശ്​ ചെന്നിത്തല
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ റേഷൻകാർഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങൾ സ്​പ്രിംഗ്ലർ കമ്പനിക്ക്​ ലഭിച്ചിട്ടു ണ്ടെന്ന്​ പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല ആരോപിച്ചു. ഡേറ്റ ശേഖരണത്തിന്​ സ്പ്രിംഗ്ലർ കമ്പനിയുമായി സംസ്​ഥ ാന സർക്കാർ ഉണ്ടാക്കിയത്​ തട്ടിക്കൂട്ട് കരാറാണ്​. സേവനത്തിന്​ പകരം കമ്പനിക്ക്​ ഫീസ്​ നൽകേണ്ടെന്ന മുഖ്യമന്ത്ര ിയുടെ വാദം തെറ്റാണെന്നും കമ്പനിക്കെതിരെ 380 കോടിയുടെ തട്ടിപ്പ്​ ​േകസ്​ നിലവിലുണ്ടെന്നും അദ്ദേഹം വാർത്തസമ്മേ ളനത്തിൽ പറഞ്ഞു.

ഏപ്രിൽ പത്താം​ തീയതി ആരോപണം ഉന്നയിച്ചതിന്​ പിന്നാ​െല 11, 12 തീയതികളിൽ സുരക്ഷാ ഉറപ്പ്​ സംബന്ധിച്ച്​ വിവാദകമ്പനിയും ​െഎ.ടി വകുപ്പും നടത്തിയ ഇ-മെയിലുകളാണ്​ പുറത്തുവിട്ടത്​. ഇത്​ നിയമപരമായ കരാർ അല്ല. ആരോപണം ഉയർത്തിയില്ലായിരുന്നുവെങ്കിൽ ഇൗ ഉറപ്പ്​പോലും സർക്കാർ വാങ്ങുമായിരുന്നില്ല. ഇത്തരത്തി​െലാരു അന്താരാഷ്​ട്ര കരാർ ഉണ്ടാകുംമുമ്പ്​ നിയമ, ആരോഗ്യ, ​െഎ.ടി, തദ്ദേശഭരണ വകുപ്പുകൾ അറിയേണ്ടതാണ്​. അവരാരും ഫയലുകളൊന്നും കണ്ടിട്ടില്ല.

കരാർ സംബന്ധിച്ച ഫയലുകളൊന്നും സർക്കാറി​​െൻറ പക്കൽ ഇല്ല. കരാർ ഉണ്ടാക്കു​േമ്പാൾ നിയമങ്ങളും സെക്ര​േട്ടറിയറ്റ്​ മാന്വലും അനുസരിച്ച വ്യവസ്​ഥകളും പാലിക്കപ്പെട്ടിട്ടില്ല. മറിച്ചാണെങ്കിൽ മുഴുവൻ ഫയലുകളും സർക്കാർ പുറത്തുവിടണം.

സ്പ്രിംഗ്ലർ കമ്പനി അമേരിക്കയിൽ 380 കോടിരൂപയുടെ ഡേറ്റ തട്ടിപ്പ് കേസിൽ നിയമനടപടി നേരിടുന്നുണ്ട്​. കമ്പനിയുടെ സേവനം​ സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല​​. പ്രതിഫലം എത്രയെന്ന് കോവിഡ് കഴിഞ്ഞാൽ തീരുമാനിക്കുമെന്നാണ്​ കരാർ പറയുന്നത്​.

​കമ്പനി ഏജൻറായാണ്​ ​െഎ.ടി സെക്രട്ടറി പ്രവർത്തിക്കുന്നത്​. മുഖ്യമന്ത്രിയുടെ അറിവില്ലാതെ കരാർ ഉണ്ടാകുമെന്ന്​ കരുതാനാവില്ല. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച്​ സ്പ്രിംഗ്ലർ കമ്പനിയുടെ വെബ്​സൈറ്റിൽ നൽകണമെന്നായിരുന്നു തദ്ദേശഭരണ വകുപ്പ്​ ഉത്തരവ്. വിവാദമായപ്പോൾ സർക്കാറിലേക്കു വിവരങ്ങൾ മാറ്റിയതായി ഐ.ടി വകുപ്പ് വിശദീകരിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ്​ ഇറക്കിയിട്ടില്ല.

ആരോപണത്തിന്​ പിന്നാലെ സ്പ്രിംഗ്ലർ കമ്പനി വെബ്​സൈറ്റിൽനിന്ന്​ സംസ്​ഥാന ​െഎ.ടി സെക്രട്ടറിയുടെ അഭിമുഖവും കേരള സർക്കാർ മുദ്രയും മാറ്റിയിട്ടുണ്ട്​. സദുദ്ദേശ്യമായിരുന്നുവെങ്കിൽ ഇതൊന്നും മാറ്റേണ്ടതില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalakerala newsdatasprinklr
News Summary - sprinkler got 87 lakhs ration card holders details
Next Story