Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്തീ​ക​ളു​ടേ​യും...

സ്തീ​ക​ളു​ടേ​യും വി​ദ്യാ​ർ​ഥി​നി​ക​ളു​ടേ​യും പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു

text_fields
bookmark_border
fake account
cancel
camera_alt

representative image

മു​ക്കം: വീ​ട്ട​മ്മ​മാ​രു​ടേ​യും, പെ​ൺ​കു​ട്ടി​ക​ളു​ടേ​യും പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി.

കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യാം​കു​ന്ന്, ക​ള​രി​ക്ക​ണ്ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ്ത്രീ​ക​ളു​ടേ​യും, വി​ദ്യാ​ർ​ഥി​നി​ക​ളു​ടേ​യും പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ,അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും, ഫോ​ട്ടോ​യും ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളും ല​ഭി​ച്ച​വ​രു​മു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​ന​യാം​കു​ന്ന് പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് ആ​ദ്യം മെ​സേ​ജ് വ​ന്ന​ത്. പ്ര​ദേ​ശ​വാ​സി​യാ​യ പ​ത്താം ക്ലാ​സു​കാ​രി​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചാ​ണ് കൂ​ട്ടു​കാ​രി​ക​ൾ​ക്കെ​ല്ലാം അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രി​ക്കു​ന്ന​ത്. കൂ​ട്ടു​കാ​രി​ക​ൾ വി​ളി​ച്ച​പ്പോ​ഴാ​ണ് താ​ൻ ഇ​ത് അ​റി​യു​ന്ന​തെ​ന്നും അ​പ്പോ​ൾ ത​ന്നെ എ​ല്ലാ​വ​ർ​ക്കും ഈ ​മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​ത് താ​ന​ല്ല എ​ന്ന വി​വ​രം കൈ​മാ​റി​യ​താ​യും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. അ​പ്പോ​ഴേ​ക്കും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തു​പോ​ലെ മെ​സേ​ജ് വ​ന്ന​താ​യും അ​വ​രോ​ടൊ​ക്കെ ഫോ​ട്ടോ​യും ഫോ​ൺ ന​മ്പ​റും എ​ല്ലാം ശേ​ഖ​രി​ച്ചു​വെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​യു​ന്നു.

ഇ​തി​ന​കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ട്ടു​കാ​രി​ക​ളു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും മെ​സേ​ജു​ക​ളും അ​ശ്ലീ​ല മെ​സേ​ജു​ക​ളും വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പേ​രി​ൽ അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​ക്ക്​ വി​ഡി​യോ കോ​ൾ വ​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

855382532 540, 33368680114, 855382526002, എ​ന്നീ ന​മ്പ​റു​ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ വ​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് മു​ക്കം പൊ​ലീ​സി​നും, സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake Accountobscene messages
News Summary - Creating fake accounts and spreading obscene messages in the name of women and students
Next Story