Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പട്ടിക പ്രചരിപ്പിച്ചയാള്‍ അറസ്​റ്റില്‍

text_fields
bookmark_border
നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പട്ടിക പ്രചരിപ്പിച്ചയാള്‍ അറസ്​റ്റില്‍
cancel

പത്തനംതിട്ട: കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ പട്ടിക സമൂഹമാധ്യമങ്ങളിലൂടെ പ്രചര ിപ്പിച്ചതിന് പത്തനംതിട്ട പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസില്‍ ഒരാൾ അറസ്​റ്റിൽ. തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്​റ്റോക്ക് ഇന്‍സ്പെക്ടറായ കോയിപ്രം അശ്വതിഭവനില്‍ മായയെയാണ് പത്തനംതിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ന്യൂമാ​െൻറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.

പത്തനംതിട്ട കൊറോണ കണ്‍ട്രോള്‍ റൂമില്‍നിന്ന്​ പുറത്തുവിട്ട പട്ടിക പ്രതി സ്വന്തം വാട്സ്ആപ് നമ്പറില്‍നിന്നും ഇതര ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പൊലീസ് സൈബര്‍ സെല്ലി​െൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വാട്സ്ആപ് നമ്പറില്‍നിന്നാണ് പട്ടിക ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരുകയാണെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpathanamthittakerala newsmalayalam newscovid 19
News Summary - Spreading Details of Covid Patients Government Employee Arrested -Kerala news
Next Story