Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്...

മലപ്പുറത്ത് കെ.സിയുടെചിത്രത്തിൽ സ്പ്രേ പെയിന്റടിച്ചു

text_fields
bookmark_border
മലപ്പുറത്ത് കെ.സിയുടെചിത്രത്തിൽ സ്പ്രേ പെയിന്റടിച്ചു
cancel

മ​ല​പ്പു​റം: മ​ല​പ്പു​റം ഡി.​സി.​സി ഓ​ഫി​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​പി​ച്ച ബോ​ർ​ഡി​ലെ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ ചി​ത്ര​ത്തി​ൽ അ​ജ്ഞാ​ത​ർ സ്പ്രേ ​പെ​യി​ന്റ് അ​ടി​ച്ചു. ‘ന​യി​ച്ച​വ​ൻ നാ​യ​ക​ൻ’ എ​ന്ന ത​​ല​ക്കെ​ട്ടോ​ടെ​യു​ള്ള ഫ്ല​ക്സ് ബോ​ർ​ഡി​ലാ​ണ് എ.​ഐ.​സി.​സി ജ​ന. സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ ചി​ത്രം സ്പ്രേ ​പെ​യി​ന്റ് ചെ​യ്തു വി​കൃ​ത​മാ​ക്കി​യ​ത്.

‘കേ​ര​ള​ത്തി​ന് ഇ​നി ജ​ന​കീ​യ സ​ർ​ക്കാ​ർ’ എ​ന്ന പേ​രി​ൽ സ്ഥാ​പി​ച്ച മ​റ്റൊ​രു ഫ്ല​ക്സ് ബോ​ർ​ഡി​ൽ സാ​ദി​ഖ​ലി ത​ങ്ങ​ൾ, വി.​ഡി. സ​തീ​ശ​ൻ, കു​ഞ്ഞാ​ലി​ക്കു​ട്ടി, സ​ണ്ണി ജോ​സ​ഫ്, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ​ക്ക് ഒ​പ്പ​മു​ള്ള കെ.​സി. വേ​ണു​ഗോ​പാ​ലി​​ന്റെ ചി​ത്ര​വും സ്പ്രേ ​പെ​യി​ന്റ് അ​ടി​ച്ച് ന​ശി​പ്പി​ച്ചു.

ഡി.​സി.​സി ഓ​ഫി​സ് പ​രി​സ​ര​ത്ത് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ചി​ത്രം ന​ശി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ, ബോ​ർ​ഡു​ക​ൾ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട് എ​ടു​ത്തു​മാ​റ്റി. അ​തേ​സ​മ​യം, ജ​ന​കീ​യ മു​ന്ന​ണി​യു​ടെ​യും മ​റ്റും പേ​രി​ൽ വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ചു​ള്ള ബോ​ർ​ഡു​ക​ൾ ഡി.​സി.​സി പ​രി​സ​ര​ത്തു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​ത​ർ​ക്ക​ത്തി​ൽ, ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ത​ന്നെ കെ.​സി​യെ പി​ന്തു​ണ​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ച്ച​താ​ണ് എ​തി​ർ​വി​ഭാ​ഗ​ത്തെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. അ​റി​യ​പ്പെ​ടു​ന്ന കെ.​സി പ​ക്ഷ നേ​താ​ക്ക​ളാ​യ കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് എ.​പി. അ​നി​ൽ​കു​മാ​റും ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ്. ജോ​യി​യു​മാ​ണ് ഡി.​സി.​സി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionflex boardkcvenugopalMalappuram
News Summary - Spray Paint Attack on KC Venugopal’s Flex Board in Malappuram
Next Story