Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപങ്കാളി കൈമാറ്റക്കേസ്:...

പങ്കാളി കൈമാറ്റക്കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭർത്താവ് മരിച്ചു

text_fields
bookmark_border
പങ്കാളി കൈമാറ്റക്കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭർത്താവ് മരിച്ചു
cancel

കോട്ടയം : പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവ് മരിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രതി ക​ങ്ങ​ഴ പ​ത്ത​നാ​ട്​​ സ്വ​ദേ​ശി​യാ​യ 32കാ​രൻ ഷിനോ മാത്യു ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൊല്ലപ്പെട്ട പരാതിക്കാരിയുടെ ഭർത്താവാണ് ​പ്രതിയായ ഷിനോ മാത്യു. കൊലപാതക ശേഷം ഇയളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുല​ർച്ചെ നാലോടെയാണ് മരണം.

മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.

മ​ണ​ർ​കാ​ട് മാ​ലം തു​രു​ത്തി​പ്പ​ടി സ്വ​ദേ​ശി​നി​യാ​യ 26കാ​രി​യെയാണ് ഭർത്താവ് വെട്ടിക്കൊന്നത്. മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.

ഭ​ര്‍ത്താ​വ് മ​റ്റ്​ പ​ല​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് നി​ര്‍ബ​ന്ധി​ക്കു​ന്നു​വെ​ന്ന യുവതിയുടെ പ​രാ​തി​യി​ൽ യു​വാ​വ​ട​ക്കം ഏ​ഴു​പേ​രെ ക​റു​ക​ച്ചാ​ൽ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തിരുന്നു. പ്ര​ത്യേ​ക ഗ്രൂ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ​ങ്കാ​ളി കൈ​മാ​റ്റ​മെ​ന്നും പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ ഇ​യാ​ൾ മാ​സ​ങ്ങ​ൾ​ക്കു​​മു​മ്പാ​ണ്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. കേ​സി​നെ​ത്തു​ട​ർ​ന്ന്​ ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന യു​വ​തി സ്വ​ന്തം​വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ജാമ്യത്തിലിറങ്ങിയത് പിന്നാലെ യു​വ​തി​യു​മാ​യി വീ​ണ്ടും അ​ടു​ത്ത ഇ​യാ​ൾ ഇ​വ​രെ വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും ഇ​യാ​ൾ ഇ​വ​രെ പ​ങ്കാ​ളി കൈ​മാ​റ്റ​ത്തി​ന്​ നി​ർ​ബ​ന്ധി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തോ​ടെ ഇ​വ​ർ സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് യുവതിയെ കൊന്നത്.

സം​ഭ​വ​സ​മ​യ​ത്ത്​ യു​വ​തി മാ​ത്ര​മാ​ണ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും ജോ​ലി​ക്കു​പോ​യി​രു​ന്നു. കു​ട്ടി​ക​ൾ വീ​ടി​നു​പു​റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്​ ഭ​ർ​ത്താ​വാ​ണെ​ന്ന് പി​താ​വ് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​​ ഇ​യാ​ളെ പൊ​ലീ​സ്​ തി​ര​ഞ്ഞ​ത്. പൊ​ലീ​സ്​ തി​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ​ വി​ഷം ക​ഴി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചത്. ഓ​ൺ​ലൈ​ൻ മു​ഖേ​ന വാ​ങ്ങി​യ റേ​ഡി​യേ​ഷ​നു​ള്ള കീ​ട​നാ​ശി​നി​യാ​ണ് ക​ഴി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞിരുന്നു. പിന്നീട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder Cases
News Summary - Spouse exchange case: Accused in case of stabbing to death of complainant, dies
Next Story